തമിഴ് ലങ്കക്കാര്‍ക്ക് പൗരത്വം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ഥിച്ച് ശ്രീ ശ്രീ രവിശങ്കര്‍
Citizenship (Amendment) Bill
തമിഴ് ലങ്കക്കാര്‍ക്ക് പൗരത്വം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ഥിച്ച് ശ്രീ ശ്രീ രവിശങ്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th December 2019, 12:25 pm

ബെംഗളൂരു: തമിഴ് ശ്രീലങ്കന്‍ ജനതക്ക് പൗരത്വം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് അഭ്യര്‍ഥിച്ച് ശ്രീ ശ്രീ രവിശങ്കര്‍.

പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് രവിശങ്കര്‍ ട്വിറ്ററിലൂടെ തന്റെ ആവശ്യം മുന്നോട്ട് വെച്ചത്.

ഇന്ത്യയില്‍ താമസിക്കുന്ന ഒരു ലക്ഷത്തിലധികം വരുന്ന തമിഴ് ശ്രീലങ്കക്കാര്‍ക്ക് പൗരത്വം നല്‍കണമെന്നാണ് രവിശങ്കറിന്റെ അഭ്യര്‍ഥന.

” കഴിഞ്ഞ 35 വര്‍ഷമായി അഭയാര്‍ഥികളായി ഈ രാജ്യത്ത് താമസിക്കുന്ന ഒരു ലക്ഷത്തിലധികം തമിഴ് ശ്രീലങ്കക്കാര്‍ക്ക് പൗരത്വം നല്‍കുന്നത് പരിഗണിക്കാന്‍ ഞാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.” എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നലെ ലോക്സഭയില്‍ ദേശീയ പൗരത്വ ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാസാക്കിയിരുന്നു. 80 ന് എതിരെ 311 വോട്ടുകള്‍ നേടിയാണ് ബില്‍ പാസായത്. നേരത്തെ വിവിധ എം.പിമാര്‍ ബില്ലില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചെങ്കിലും വോട്ടിനിട്ട് തള്ളുകയായിരുന്നു.

കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്ലീം ലീഗും ഉള്‍പ്പെടെ പ്രതിപക്ഷകക്ഷികളിലെ 82 അംഗങ്ങള്‍ ബില്‍ അവതരണത്തെ എതിര്‍ത്തിരുന്നു. എന്നാല്‍ ശിവസേന, എ.ഐ.ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനെ പിന്തുണയ്ക്കുകയായിരുന്നു.