| Thursday, 24th January 2019, 9:24 am

രഞ്ജി ക്ലാസിക് പോരാട്ടം; കേരളത്തിന് ബാറ്റിംഗ്

സ്പോര്‍ട്സ് ഡെസ്‌ക്

വയനാട്: രഞ്ജി ട്രോഫി സെമി പോരാട്ടത്തില്‍ വിദര്‍ഭയ്‌ക്കെതിരെ കേരളത്തിന് ബാറ്റിംഗ്. ടോസ് നേടിയ വിദര്‍ഭ കേരളത്തിനെ ബാറ്റിംഗിന് അയച്ചു.

പരിക്കേറ്റ കേരളതാരം സഞ്ജു സാംസണിന് പകരം അരുണ്‍ കാര്‍ത്തിക് ടീമില്‍ ഇടംനേടി.

ടൂര്‍ണമെന്റില്‍ ഇതുവരെയുള്ള പ്രകടനത്തില്‍ കേരളത്തേക്കാള്‍ അല്പം മുന്നിലാണ് നിലവിലെ ചാമ്പ്യന്‍മാരായ വിദര്‍ഭ. എലൈറ്റ് ഗ്രൂപ്പ് എ-യില്‍നിന്ന് ആദ്യപാദത്തിലെ എട്ടു കളികളില്‍ മൂന്നു വിജയവും അഞ്ചു സമനിലയും നേടിയാണ് അവര്‍ വരുന്നത്.

ALSO READ: അവസാന ഏകദിനത്തിലും ടി20 പരമ്പരയിലും കോഹ്‌ലിയ്ക്ക് വിശ്രമം; ഇന്ത്യയെ രോഹിത് നയിക്കും

ഛത്തീസ്ഗഢ്, റെയില്‍വേസ്, മുംബൈ ടീമുകളോടാണ് വിജയം. മഹാരാഷ്ട്ര, കര്‍ണാടക, ബറോഡ, ഗുജറാത്ത്, സൗരാഷ്ട്ര എന്നിവരുമായി സമനിലപാലിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തരാഖണ്ഡിനെ ഇന്നിങ്‌സിനും 115 റണ്‍സിനും തകര്‍ത്ത വിദര്‍ഭ ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാത്ത ടീമുകളിലൊന്നാണ്.

സീസണില്‍ 969 റണ്‍സടിച്ച വസീം ജാഫര്‍, കഴിഞ്ഞ സീസണില്‍ റണ്‍വേട്ടയില്‍ രണ്ടാമതെത്തിയ ഫായിസ് ഫസല്‍, മൂന്നാമതുള്ള സഞ്ജയ് രാമസ്വാമി എന്നിവരടങ്ങിയ വിദര്‍ഭ ബാറ്റിങ് നിര അതിശക്തമാണ്. ഉമേഷ് യാദവും രജ്‌നീഷ് ഖുര്‍ബാനിയും പോയന്റ് പട്ടികയില്‍ താഴെയാണെങ്കിലും പേസിനനുകൂലമായ പിച്ചില്‍ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കും.

ALSO READ: പേരാമ്പ്രയുടെ വൈശാഖ് നോര്‍ത്ത് ഈസ്റ്റിലേക്ക്; ആദരസൂചകം ക്ഷണിച്ചത് പരിശീലകനും ടീം മാനേജ്‌മെന്റും

പകരംവീട്ടാനെത്തുന്ന കേരളം ഈ കണക്കുകള്‍കണ്ട് ഭയക്കില്ലെന്നാണ് കഴിഞ്ഞ ക്വാര്‍ട്ടര്‍ ഫൈനല്‍ തെളിയിച്ചത്. പാര്‍ഥിവ് പട്ടേലടക്കമുള്ള സീനിയര്‍ താരങ്ങളെ കേരളത്തിന്റെ പേസര്‍മാര്‍ എറിഞ്ഞിട്ടത് ചെറിയകാര്യമല്ല. ഗുജറാത്തിനെതിരേ മികച്ച ബാറ്റിങ് കാഴ്ചവെക്കാനും കേരളത്തിനായി.

പേസ് ബൗളര്‍മാരുടെ പറുദീസയായിമാറിയ കൃഷ്ണഗിരിയിലെ പിച്ചിന് ഇക്കുറി മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സീസണില്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായ ജലജ് സക്സേന ഫോം കണ്ടെത്തിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more