|

ഹ്രസ്വ ചിത്രവുമായി രഞ്ജിത്ത്; മാധവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: ഒരിടവേളക്ക് ശേഷം സംവിധായകനായി വീണ്ടും രഞ്ജിത്ത് എത്തുന്നു. മാധവി എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രവുമായിട്ടാണ് രഞ്ജിത്ത് എത്തുന്നത്. ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

നമിത പ്രമോദും, ശ്രീലക്ഷ്മിയുമാണ് പോസ്റ്ററില്‍ ഉള്ളത്. രഞ്ജിത്തിന്റെ വിതരണ കമ്പനിയായ ക്യാപിറ്റോള്‍ തീയറ്റേഴ്സും മാതൃഭൂമിയുടെ കപ്പ സ്‌റുഡിയോസും സംയുക്തമായാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ചിത്രം ഉടനെ പ്രേക്ഷകരിലേക്ക് എത്തുമെന്ന് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞു. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചപ്പോള്‍ അതൊരു ഫീച്ചര്‍ ഫിലിം ആണോ എന്ന് പലര്‍ക്കും സംശയം തോന്നിയിരുന്നെന്നും എന്നാല്‍ 37മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രമാണിതെന്നും രഞ്ജിത്ത് പറഞ്ഞു.

സിനിമ തിയേറ്ററുകളും സിനിമ പ്രവര്‍ത്തനങ്ങളും നിശ്ചലമായിരുന്ന ഒരു കാലത്താണ് ‘മാധവി’ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രഞ്ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

‘മാധവി’ എന്ന് പേരിട്ട ആ ഹ്രസ്വചിത്രം വൈകാതെ നിങ്ങളുടെ കണ്ണുകള്‍ക്ക് മുമ്പിലേക്ക് എത്തിക്കുവാന്‍ കഴിയും. സിനിമ തിയേറ്ററുകളും സിനിമ പ്രവര്‍ത്തനങ്ങളും നിശ്ചലമായിരുന്ന ഒരു കാലത്താണ് ‘മാധവി’ സംഭവിച്ചത്.

ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചപ്പോള്‍ അതൊരു ഫീച്ചര്‍ ഫിലിം ആണോ എന്ന് പലര്‍ക്കും സംശയം തോന്നിയിരുന്നു. അല്ല; അത് 37മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രമാണ്. വൈകാതെ പ്രേക്ഷകരിലേക്ക് ആ സിനിമ എത്തിക്കുന്നതായിരിക്കും.
– രഞ്ജിത്ത്

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights: Ranjith with short film; Madhavi’s first look poster released