| Tuesday, 9th April 2024, 3:06 pm

ജയനെ വെച്ച് കുറെ സിനിമകൾ ചെയ്തു, എന്നാൽ ജയന് വേണ്ടി ഞാൻ ആകെ ആലോചിച്ചത് ആ ചിത്രം മാത്രമാണ്: രഞ്ജിത്ത് ശങ്കർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാസഞ്ചർ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് സംവിധായകനായി അരങ്ങേറിയ വ്യക്തിയാണ് രഞ്ജിത്ത് ശങ്കർ. ജയസൂര്യയുടെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളായ പുണ്യാളൻ അഗർബത്തീസ്, പ്രേതം, സു സു സുധി വാത്മീകം, ഞാൻ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ രഞ്ജിത്ത് ഞാൻ മേരിക്കുട്ടി ചെയ്യാനുണ്ടായ സാഹചര്യം പറയുകയാണ്.

താൻ ജയസൂര്യയെ നായകനാക്കി ചെയ്യാൻ തീരുമാനിച്ച ഏക സിനിമ അതാണെന്നും ബാക്കിയെല്ലാം സംഭവിച്ചതാണെന്നും രഞ്ജിത്ത് പറയുന്നു. പ്രേതം സിനിമയുടെ ഷൂട്ടിനിടയിലാണ് ഒരു ട്രാൻസ് പേർസണെ താൻ പരിചയപ്പെട്ടതെന്നും അങ്ങനെയാണ് മേരിക്കുട്ടിയിലേക്ക് എത്തുന്നതെന്നും രഞ്ജിത്ത് ശങ്കർ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജയസൂര്യയെ വെച്ച് ഞാൻ ആകെ ആലോചിച്ച ഒരു കഥ ഞാൻ മേരിക്കുട്ടിയാണ്. പ്രേതം ഒന്നിന്റെ ഷൂട്ടിങ്‌ നടക്കുമ്പോഴാണത്. അന്ന് പേർളി മാണിയുടെ മേക്കപ്പ് അസിസ്റ്റൻസായിട്ടാണ് ഞാൻ ആദ്യമായി ട്രാൻസ് പേർസണെ നേരിട്ട് കാണുന്നത്. ഞങ്ങൾ തമ്മിൽ പെട്ടെന്ന് കമ്പനിയായി. രാവിലെ തൊട്ട് ഈവെനിങ് വരെ ഷൂട്ടിനിടയിലെല്ലാം എന്നോട് സംസാരിക്കുമായിരുന്നു.

എനിക്ക് വലിയ വിഷമമാണ് തോന്നിയത്. കാരണം ഞാൻ അത്രയും നാൾ എത്ര മോശമായാണ് ആ കമ്മ്യൂണിറ്റിയെ കണ്ടുകൊണ്ടിരുന്നത്. നമ്മളെക്കാൾ വളരെ ബഹുമാനം അർഹിക്കേണ്ട ആളുകളാണ് അവരെന്ന് എനിക്കപ്പോൾ മനസിലായി. കാരണം അവർക്ക് സ്നേഹമെന്ന വികാരം മാത്രം മതി. ഒരു പദവിയോ പണമോ ഒന്നും അവർക്ക് വേണ്ട. പരിപൂർണമായി സ്നേഹിക്കുക.

അവരെ സംബന്ധിച്ച് അച്ഛനും അമ്മയും അവരുടെ പേര് വിളിക്കുക അല്ലെങ്കിൽ അവർക്കൊരു ആധാർ കാർഡ് കിട്ടുക ഇതൊക്കെയാണ് വലിയ കാര്യം. ഞാൻ ജയനോട് അപ്പോൾ തന്നെ അങ്ങനെയൊരു വിഷയം ചെയ്താലോ എന്ന് ചോദിച്ചു. ജയൻ ഓക്കേ പറഞ്ഞു.

പക്ഷെ അപ്പോൾ എന്റെ ഏറ്റവും വലിയ പേടി ചാന്തുപൊട്ട് എന്ന സിനിമയായിരുന്നു. കാരണം അങ്ങനെയൊരു ചിത്രം ഓൾറെഡി ചെയ്ത് വെച്ചിട്ടുണ്ടല്ലോ. എന്റെ മനസിൽ ഉണ്ടായിരുന്നത് ഒരു സീരിയസ് പടമായിരുന്നു. ഒരു കമ്മ്യൂണിറ്റിയെ കൂടിയാണ് നമ്മൾ ചിത്രത്തിൽ കാണിക്കുന്നത്. അവർ പടം കണ്ട് മോട്ടിവേറ്റഡായി ഇറങ്ങി വരണം,’രഞ്ജിത്ത് ശങ്കർ പറയണം

Content Highlight: Ranjith Shankar Talk About  Njan Marykutty  Movie

We use cookies to give you the best possible experience. Learn more