വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ഉള്ളവര്‍, സത്യസന്ധതയോടെ വിമര്‍ശിക്കുന്നവര്‍ എന്നിങ്ങനെ രണ്ട് തരം വിമര്‍ശകര്‍ ഉണ്ടെന്ന് സംവിധായകന്‍ രഞ്ജിത്ത്. അതിരു കടന്ന രീതിയിലേക്ക് വിമര്‍ശനങ്ങള്‍ പോകുമ്പോള്‍ കുട്ടിക്കാലത്ത് അച്ഛന്‍ പറഞ്ഞു തന്ന ”പട്ടികള്‍ കുരയ്ക്കട്ടെ സാര്‍ഥവാഹകസംഘം മുന്നോട്ട്” എന്ന പ്രയോഗമാണ് മനസിലേക്ക് വരുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.
രഞ്ജിത്ത് നിര്‍മിച്ച ‘അയ്യപ്പനും കോശിയും’, ‘നായാട്ട്’ എന്നീ ചിത്രങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു രഞ്ജിത്ത്. ലിറ്റ്ആര്‍ട്ട് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് മറുപടി പറഞ്ഞത്.
‘വിമര്‍ശകര്‍ രണ്ട് തരമാണ്. ഒന്ന് വിമര്‍ശിക്കാന്‍ വേണ്ടി മാത്രം ഉള്ളവര്‍. മറ്റൊന്ന് സത്യസന്ധതയോടെ വിമര്‍ശിക്കുന്നവര്‍.
ഇത് നമുക്ക് പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ പൊതുവെ ഞാന്‍ ചെയ്യുന്നത് ഈ വിമര്‍ശനങ്ങളെ മാറ്റി നിര്‍ത്തുക എന്നതാണ്. എല്ലാ കാര്യത്തിലും വിമര്‍ശനങ്ങള്‍ നടക്കും,’ രഞ്ജിത്ത് പറഞ്ഞു.
‘ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയുമോ എന്ന് സംസ്ഥാന സര്‍ക്കാര്‍ എന്നോട് ചോദിച്ചു, ശെരി എന്ന് പറയുകയും ചെയ്തു. വിമര്‍ശനങ്ങള്‍ക്കൊക്കെ ഒരു മറുപടിയേയുള്ളു.
അതിരു കടന്ന രീതിയിലേക്ക് വിമര്‍ശനങ്ങള്‍ പോകുമ്പോള്‍ എന്റെ മനസ്സില്‍ കുട്ടിക്കാലത്ത് അച്ഛന്‍ പറഞ്ഞു തന്നെ ഒരു പ്രയോഗമാണ് ഓര്‍മ വരിക. ”പട്ടികള്‍ കുരയ്ക്കട്ടെ സാര്‍ഥവാഹകസംഘം മുന്നോട്ട്,’ രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
Content Highlight: Ranjith says this is his response to the critics