താന്‍ മരം കയറുമെന്ന് ചാക്കോച്ചന്‍; അന്ന് ലൊക്കേഷനിലെത്തിയ അദ്ദേഹം ഞെട്ടി, അത് ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞു: രഞ്ജിത്ത് ശങ്കര്‍
Entertainment
താന്‍ മരം കയറുമെന്ന് ചാക്കോച്ചന്‍; അന്ന് ലൊക്കേഷനിലെത്തിയ അദ്ദേഹം ഞെട്ടി, അത് ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞു: രഞ്ജിത്ത് ശങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 13th April 2024, 8:07 am

2009ല്‍ പുറത്തിറങ്ങിയ പാസഞ്ചര്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായ വ്യക്തിയാണ് രഞ്ജിത്ത് ശങ്കര്‍. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രശസ്തി നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. രഞ്ജിത്ത് ശങ്കര്‍ ചില ടെലിവിഷന്‍ പരമ്പരകള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.

കുഞ്ചാക്കോ ബോബനെ നായകനാക്കി 2017ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് രാമന്റെ ഏദന്‍തോട്ടം. രഞ്ജിത്ത് ശങ്കര്‍ രചനയും നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന് ഒപ്പം അനു സിത്താരയും ഒന്നിക്കുന്നു.

രാമന്റെ ഏദന്‍തോട്ടം സിനിമയുടെ സമയത്ത് നടന്ന രസകരമായ ഒരു അനുഭവം തുറന്ന് പറയുകയാണ് രഞ്ജിത്ത് ശങ്കര്‍. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈയ്‌മെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ രാമന്റെ ഏദന്‍തോട്ടം ചെയ്യുമ്പോള്‍ ചാക്കോച്ചന്‍ എന്നോട് ഇയാള്‍ വീട്ടില്‍ വന്നാല്‍ പോവില്ലല്ലോ എന്ന് പറഞ്ഞിട്ടുണ്ട്. ഞാന്‍ അയാളെ ആ സമയത്ത് മനസിലാക്കാനാണ് ശ്രമിച്ചത്. വളരെ കുറച്ച് ഫിലിം മേക്കേഴ്‌സിന് മാത്രമേ അങ്ങനെ സാധിക്കുകയുള്ളൂ.

അതില്‍ സക്‌സസ് വളരെ പ്രധാനപെട്ട ഒരു ഘടകമാണ് കേട്ടോ. ഞാന്‍ സക്‌സസ്ഫുള്ളായി നില്‍ക്കുമ്പോള്‍ മാത്രമാണ് അതിന് ഒരു ആക്ടര്‍ സഹകരിക്കുകയുള്ളൂ. വൈകുന്നേരം ഒരുമിച്ച് ഇരിക്കുമ്പോള്‍ ഞാന്‍ അവരോട് അവരുടെ കാര്യങ്ങളൊക്കെ ചോദിച്ചറിയും.

അങ്ങനെ ഒരു ദിവസമാണ് ചാക്കോച്ചന്‍ താന്‍ മരം കയറുമെന്ന് പറയുന്നത്. രാമന്റെ ഏദന്‍തോട്ടത്തില്‍ ഒരു മരം കയറുന്ന സീന്‍ ഉണ്ട്. അന്ന് ആ മരം കണ്ട് പുള്ളി ഞെട്ടി.

ഈ മരമല്ല ഞാന്‍ ഉദ്ദേശിച്ചത്, ചെറിയ മരത്തില്‍ മാത്രമേ കയറാന്‍ പറ്റുകയുള്ളൂ എന്ന് എന്നോട് പറഞ്ഞു. പിന്നെ ക്രെയിനൊക്കെ വെച്ചിട്ടാണ് ആ മരത്തില്‍ കയറുന്നത്. അത്രയും വലിയ മരമായിരുന്നു അത്,’ രഞ്ജിത്ത് ശങ്കര്‍ പറഞ്ഞു.


Content Highlight: Ranjith Sankar Talks About Ramante Edhanthottam Movie