| Wednesday, 22nd May 2024, 1:41 pm

കാൽക്കുലേറ്റ് ചെയ്തൊരുക്കിയ സ്ക്രിപ്റ്റിൽ ഇതുവരെ കേൾക്കാത്ത രീതിയിലുള്ള ത്രില്ലറാണ് ഈ ചിത്രം: രഞ്ജിത്ത് സജീവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോളം. രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍, സണ്ണി വെയ്ന്‍, സിദ്ദീഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് ഗോളം. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറിന്റെ ഒളിഞ്ഞുനോട്ടമാണ് ട്രെയ്‌ലറിന്റെ പ്രമേയം.

മൈക്ക് എന്ന ചിത്രത്തിലൂടെയാണ് രഞ്ജിത്ത് സജീവ് അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് ഖല്‍ബ് എന്ന ചിത്രത്തിലും ഇപ്പോഴിതാ ഗോളം എന്ന ചിത്രത്തിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് താരം.

ഗോളം എന്ന സിനിമയിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നതിലെ ടെന്‍ഷനെയും ചാലഞ്ചുകളെയും പറ്റി ചോദിച്ചപ്പോള്‍ മറുപടി പറയുകയാണ് രഞ്ജിത്ത് സജീവ്. തനിക്ക് ഈ സിനിമയുടെ കഥ കേട്ടപ്പോള്‍ സ്ഥിരം ത്രില്ലര്‍ ഴോണറില്‍ നിന്ന് പുതുമ തോന്നിയെന്നും ആക്ടര്‍ എന്ന നിലയില്‍ താന്‍ ഒരു വെസലാണെന്നും സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് താരം.

‘ ആ ടെന്‍ഷനൊന്നും ഞാന്‍ അത്ര ഫോക്കസ് ചെയ്യാറില്ല, എന്നെ ഒരു കഥാപാത്രമായി എടുക്കുമ്പോള്‍ അത് എത്ര ക്രിയേറ്റിവിലി ചാലഞ്ച് ചെയ്യുന്നു എന്നാണ് ഞാന്‍ നോക്കാറ്. എനിക്കിത് അത്രയും ഇഷ്ട്ടപ്പെട്ട വേദിയാണ് ആരും എന്നെ പ്രെഷര്‍ ചെയ്ത് കൊണ്ടുവന്നതല്ല ഈ വേദിയില്‍, എന്റെ സ്വന്തം ഇഷ്ട്ടം കൊണ്ട് വന്നതാണ്. ഉറപ്പായും ഇതൊരു ഈസി ജോബ് അല്ല പക്ഷേ ആ ചാലഞ്ചസാണ് എന്നെ കുറെ കൂടെ മോട്ടിവേറ്റ് ചെയ്യുന്നത്. അതുകൊണ്ട് ഞാന്‍ ഒന്നും ഒരു പ്രഷറായി എടുക്കില്ല.

ഒരു ആക്ടര്‍ എന്ന നിലയില്‍ ഞാന്‍ റൈറ്ററുടെ ഒരു വെസലാണ്, അവരുടെ കഥ പറയാനുള്ള വെസല്‍. ഭയങ്കര കാല്‍ക്കുലേറ്റ് ചെയ്തിട്ടാണ് അവര്‍ ഈ സ്‌ക്രിപറ്റ് മൊത്തം ചെയ്തിട്ടുള്ളത്.

ഒരു ത്രില്ലര്‍ ആവുമ്പോള്‍ അതിനൊരു അന്വോഷണ രീതിയുണ്ട് അത് എവിടെയെങ്കിലും പാളിപ്പോയാല്‍ പിന്നെ കഥ നില്‍ക്കില്ല. അങ്ങനെ കഥ കേട്ടപ്പോള്‍ തന്നെ എനിക്ക് വിശ്വാസം വന്നു ഇത് വരെ കേള്‍ക്കാത്ത രീതിയിലാണ്, അതില്‍ എനിക്കൊരു പുതുമ ഫീല്‍ ചെയ്തു,’ രഞ്ജിത്ത് പറഞ്ഞു.

ത്രില്ലര്‍ ഴോണറില്‍ വരുന്ന ഗോളം എന്ന സിനിമയുടെ ഒരുപാട് ഫാക്ടറുകള്‍ തന്നില്‍ വളരെയധികം ഇന്‍ട്രസ്റ്റ് ചെയ്യിപ്പിച്ചെന്നും, ഏറ്റവും നല്ല എക്‌സ്പീരിയന്‍സ് ഓഡിയന്‍സിന് നല്‍കാന്‍ പറ്റുമെന്നും താരം കൂട്ടിചേര്‍ത്തു.

Content Highlight: Ranjith Sanjeev Talk About Story Of Golam Movie

We use cookies to give you the best possible experience. Learn more