| Wednesday, 11th July 2012, 12:03 pm

ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ രഞ്ജിത് മഹേശ്വരിയും മയൂഖ ജോണിയും കായികക്ഷമത തെളിയിക്കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഒളിമ്പിക്‌സിന് തയ്യാറെടുക്കുന്ന ട്രിപ്പിള്‍ ജംപ് താരങ്ങളായ രഞ്ജിത് മഹേശ്വരിയും മയൂഖ ജോണിയും ഈ മാസം 22ന് മുമ്പ് കായികക്ഷമത തെളിയിക്കണമെന്ന് അത്‌ലറ്റിക് ടീം സെലക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

രഞ്ജിത്തും മയൂഖയും കായികക്ഷമത തെളിയിക്കണമെന്ന് സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് ആവശ്യമുയര്‍ന്നത്‌

രഞ്ജിത് മഹേശ്വരി ഇറ്റലിയിലും മയൂഖ ജോണി ജര്‍മനിയിലും പരിശീലനത്തിലാണ്. അതിനാല്‍ ഇവര്‍ക്ക് കായികക്ഷമത പരിശോധിക്കാനുള്ള സംവിധാനം അവിടെതന്നെ ഒരുക്കുമെന്നും ഫെഡറേഷന്‍ അറിയിച്ചു.

രഞ്ജിത്തും മയൂഖയും കായികക്ഷമത തെളിയിക്കണമെന്ന് സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് ആവശ്യമുയര്‍ന്നത്‌. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫെഡറേഷന്‍ ഇതിനായി നിര്‍ദ്ദേശം നല്‍കിയത്. രഞ്ജിത്തും മയൂഖയും ചില മത്സരങ്ങളില്‍ പങ്കെടുക്കാതിരുന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവരുടെ കായികക്ഷമത സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടായിട്ടുണ്ടെന്നാണ് സൂചന.

ഇവര്‍ക്ക് പുറമെ മാരത്തണ്‍ താരം രാംസിംഗ് യാദവിനോടും കായികക്ഷമതാ പരിശോധന നടത്താന്‍ അത്‌ലറ്റിക് ടീം സെലക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more