മലയാള സിനിമാ ഇൻഡസ്ട്രിയിലെ എല്ലാവർക്കും സുപരിചിതനാണ് രഞ്ജിത്ത് അമ്പാടി. ദേശീയ ചലച്ചിത്ര അവാര്‍ഡും സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജിത്ത് അമ്പാടി. മമ്മൂട്ടി നായകനായ കാഴ്ച എന്ന സിനിമയിലാണ് രഞ്ജിത്ത് സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി രംഗത്തെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു രഞ്ജിത്ത് അമ്പാടി.
ബെന്യാമിൻ എഴുതിയ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടിയാണ്. അതുപോലെ കമൽ ഹസൻ നായകനാകുന്ന തഗ് ലൈഫിലും സൂര്യ പ്രധാന വേഷത്തിൽ എത്തുന്ന കങ്കുവയിലും രഞ്ജിത്ത് അമ്പാടിയാണ് മേക്കപ്പ് ആർട്ടിസ്റ്റ്.
പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിൽ വർക്ക് ചെയ്തത് വഴി തനിക്ക് ലഭിച്ച ബ്രഹ്മാണ്ഡ ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജിത്ത് അമ്പാടി. ആടുജീവിതം വഴിയാണ് സലാറിൽ എത്തിയതെന്നും അതിലേക്ക് തന്നെ സജസ്റ്റ് ചെയ്യുന്നത് പൃഥ്വിരാജ് ആണെന്നും രഞ്ജിത്ത് അമ്പാടി പറഞ്ഞു.
അതുപോലെ ആടുജീവിതം വഴി തനിക്ക് ലഭിച്ച സിനിമയാണ് സൂര്യ നായകനാകുന്ന കങ്കുവയെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. കങ്കുവയുടെ ആദ്യ കുറച്ച് സീനുകൾ താൻ വരുന്നതിന് മുൻപേ ഷൂട്ട് ചെയ്തിരുന്നെന്നും അപ്പോഴൊന്നും ചിത്രത്തിന്റെ മേജർ ഭാഗം ആയില്ലെന്നും രഞ്ജിത്ത് പറയുന്നുണ്ട്.
‘സലാറിലെത്തിയത് ആടുജീവിതം വഴിയാണ്. കങ്കുവയുടെ അടുത്തെത്തുന്നതും ആടുജീവിതം വഴി തന്നെയാണ്. സലാറിലേക്ക് രാജുവേട്ടനാണ് സജസ്റ്റ് ചെയ്യുന്നത്. കങ്കുവയിലെ ആദ്യ കുറച്ചു പോർഷൻ അവർ ഷൂട്ട് ചെയ്തിരുന്നു. ഇങ്ങനത്തെ വർക്കുകൾ സ്റ്റാർട്ട് ആയിട്ടില്ല. മുംബൈയിൽ നിന്നും പുറത്തു നിന്നും അവർ മേക്കപ്പ് ആർട്ടിസ്റ്റുകളെ വരുത്തിയിട്ടുണ്ട്.
ഒരുപാട് മേക്കപ്പ് ആർട്ടിസ്റ്റുകൾ നോക്കി. അപ്പോഴാണ് ആ സമയം നാഷണൽ അവാർഡ് കിട്ടിയത്. എന്റെ കോൺടാക്ട് നെറ്റിൽ നിന്നും ഒക്കെ എടുത്തിട്ടാണ് വിളിക്കുന്നത്. ആ ടീമിലുള്ള ആരെയും എനിക്ക് പരിചയമില്ല. അങ്ങനെ ചെന്ന് സംസാരിച്ച പരിചയമാകുന്നത് അതിന് ശേഷമാണ്,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.
Content Highlight: Ranjith Ambadi talks about the Brahmanda films he got through Adujeevteem