| Thursday, 16th November 2023, 4:21 pm

'എടാ അവിടൊന്നും പോയി വർക്ക് ചെയ്യണ്ട, അവാർഡ് കിട്ടണമെങ്കിൽ മലയാള സിനിമ ചെയ്യണം' എന്ന് മമ്മൂക്ക അന്ന് പറഞ്ഞിരുന്നു: രഞ്ജിത്ത് അമ്പാടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അവാർഡ് കിട്ടാൻ മലയാളത്തിൽ സിനിമ ചെയ്യണമെന്ന് മമ്മൂട്ടി പറഞ്ഞിരുന്നെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി. മലയാളികളാണ് നിറയെ അവാർഡുകൾ വാങ്ങിയിട്ടുള്ളത് എന്ന ജ്യോതികയുടെ വാക്കുകൾ മുൻപ് താൻ തമിഴിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ മമ്മൂട്ടിയും പറഞ്ഞിരുന്നെന്ന് രഞ്ജിത്ത് അമ്പാടി പറഞ്ഞു.

കോബ്ര സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് തനിക്ക് കടൽ എന്ന സിനിമയിലേക്ക് അവസരം ലഭിച്ചതെന്നും അത് മമ്മൂട്ടിയോട് പറഞ്ഞപ്പോഴാണ് തന്നോട് മറ്റു ഭാഷയിലേക്കൊന്നും പോകണ്ടായെന്നും അവാർഡ് കിട്ടണമെങ്കിൽ മലയാള സിനിമ ചെയ്യണമെന്നും പറഞ്ഞിരുന്നെന്ന് രഞ്ജിത്ത് കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കങ്കുവയുടെ രണ്ടുമൂന്നു ഷെഡ്യൂൾ കഴിഞ്ഞിട്ട് ലൊക്കേഷനിൽ അദ്ദേഹത്തിന്റെ ഭാര്യ ജ്യോതിക വന്നിരുന്നു. നമ്മുടെ മേക്കപ്പ് ടെന്റ് ഒരു കിലോമീറ്റർ അപ്പുറത്താണ്. അദ്ദേഹം നമ്മളെ വിളിച്ചുവരുത്തി ജ്യോതികയുടെ അടുത്ത് എന്നെ പരിചയപ്പെടുത്തി. ‘ ഇതാണ് രഞ്ജിത്ത്, അവാർഡ് കിട്ടിയിട്ടുണ്ട്, ആടുജീവിതത്തിൽ വർക്ക് ചെയ്തിട്ടുണ്ട്’ എന്നൊക്കെ പറഞ്ഞു.

അത് കേട്ടപ്പോൾ പുള്ളിക്കാരി ഭയങ്കര സന്തോഷത്തോടെ ‘എന്തായാലും സാറിന് ആടു ജീവിതത്തിന് അവാർഡ് കിട്ടും, ഈ പടത്തിനും താങ്കൾക്ക് അവാർഡ് കിട്ടും’ എന്ന് പറഞ്ഞു. എല്ലാം കഴിഞ്ഞിട്ടാണ് മലയാളിയാണോ എന്ന് ചോദിച്ചത്. ഞാൻ പകുതി മലയാളവും തമിഴും മിക്സ് ചെയ്തിട്ടാണ് സംസാരിക്കുന്നത്. അതെ മലയാളിയാണ് എന്ന് പറഞ്ഞു. എന്തുകൊണ്ടാണ് മാഡം മലയാളിയാണോ എന്ന് ചോദിച്ചതെന്ന് ചോദിച്ചപ്പോൾ ‘മലയാളികളാണ് നിറയെ അവാർഡുകൾ വാങ്ങിയിട്ടുള്ളത്’ എന്നായിരുന്നു ജ്യോതികയുടെ മറുപടി.

അതുപോലെ മമ്മൂക്കയുടെ കോബ്ര എന്നുള്ള സിനിമയുടെ ലൊക്കേഷനിൽ നിന്നാണ് ഞാൻ കടൽ എന്നുള്ള സിനിമയ്ക്ക് പോകുന്നത്. മമ്മൂക്കയുടെ അടുത്തത് ഇങ്ങനെ ഒരു പടം ഉണ്ട് ഞാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ ‘എടാ അവിടെ ഒന്നും പോയി വർക്ക് ചെയ്യണ്ട,,അവാർഡ് കിട്ടണമെങ്കിൽ മലയാള സിനിമ ചെയ്യണം’ എന്ന് പറഞ്ഞു. ഇവർ അത് പറഞ്ഞപ്പോൾ എനിക്ക് പെട്ടന്ന് ആ കാര്യമാണ് ഓർമ വന്നത്,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.

Content Highlight: Ranjith Ambadi said that Mammootty said that he should do a film in Malayalam to get the award

Latest Stories

We use cookies to give you the best possible experience. Learn more