| Friday, 29th March 2024, 10:46 pm

ഷോട്ടിന്റെ സമയത്ത് രാജുവിന് സാനിറ്റൈസർ ഒക്കെ ഉപയോഗിച്ചിട്ട് പല്ല് വെച്ച് കൊടുക്കും: രഞ്ജിത്ത് അമ്പാടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആടുജീവിതത്തിന്റെ സെറ്റിൽ കാരവൻ ഒന്നും ഉണ്ടായിരുന്നില്ലെന്നും മരുഭൂമിയിൽ തന്നെ ഒരു ഷെഡ് കെട്ടിയിരിക്കുകയാണെന്നും മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി. പൃഥ്വിരാജിന് കൈയ്യിൽ നഖം ഒട്ടിപിടിച്ചത് കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെന്നും അദ്ദേഹത്തിന് സിനിമയിൽ ഉപയോഗിക്കേണ്ട പല്ല് വരെ സ്വന്തമായി വെക്കാൻ കഴിഞ്ഞില്ലെന്നും രഞ്ജിത്ത് പറഞ്ഞു.

ഇങ്ങനെയുള്ള പല്ല് സ്വന്തമായി വെക്കണമെന്നും അത് ചെയ്യണമെങ്കിൽപൃഥ്വിരാജിന്റെ നഖം ഇളക്കേണ്ടി വരുമെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. അതുകൊണ്ട് താൻ സാനിറ്റൈസർ ഒക്കെ ഉപയോഗിച്ചിട്ട് പല്ല് വെച്ച് കൊടുക്കുമെന്നും ഷോട്ട് കഴിഞ്ഞാൽ ഊരി വെക്കുമെന്നും രഞ്ജിത്ത് അമ്പാടി പറയുന്നുണ്ട്. റെഡ് എഫ്. എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആടുജീവിതത്തിന്റെ സെറ്റിൽ കാരവൻ ഒന്നുമില്ല. മരുഭൂമിയിൽ തന്നെ ഒരു ഷെഡ്ഡ് കെട്ടിയിട്ടിരിക്കുകയാണ്. രാജുവിന് മൊബൈൽ പോലും തുറക്കാൻ പറ്റില്ല. ഞാൻ നോക്കിയപ്പോൾ ലൊക്കേഷൻ ഇരുന്നിട്ട് ഉള്ളം കൈ കൊണ്ടാണ് സ്ക്രോൾ ചെയ്യുന്നത്. നഖം ഉള്ളതുകൊണ്ട് ടച്ച് ചെയ്യാൻ പറ്റുന്നില്ല. ഇത് ഇടക്കിടക്ക് ഒട്ടിക്കാനും ബുദ്ധിമുട്ടാണ്.

അതിനുശേഷം ഒന്ന് രണ്ട് വിരൽ മാത്രം ഊരി വെച്ചിട്ട് മൊബൈൽ ഒക്കെ വർക്ക് ചെയ്തു. ഷോട്ടിന്റെ സമയത്ത് അത് മാത്രം വെക്കും. അപ്പോൾ അത്ര സമയം എടുക്കില്ല. നഖം ഉള്ളതുകൊണ്ട് പുള്ളിക്ക് പല്ല് വെയ്ക്കാൻ പറ്റില്ല. ഇങ്ങനെയുള്ള പല്ല് അവർ സ്വന്തമായിട്ട് ക്ലിപ്പ് ചെയ്യണം.

അത് ചെയ്യണമെങ്കിൽ നഖം വീണ്ടും ഇളക്കണം. അതിന് സമയം പോകും. ഒന്നാമത് കൊവിഡ് സമയമാണ്. ഞാൻ എല്ലാ ഷോട്ടിന്റെ സമയത്തും സാനിറ്റൈസർ ഒക്കെ ഉപയോഗിച്ചിട്ട് പല്ല് വെച്ച് കൊടുക്കും. കട്ട് പറഞ്ഞാല്‍ തന്നെ നമ്മളത് ഊരിയെടുക്കും,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.

Content Highlight: Ranjith ambadi prithviraj’s teeth in aadujeevitham

Latest Stories

We use cookies to give you the best possible experience. Learn more