വർഷങ്ങളായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിലെ മേക്കപ്പ് ചെയ്തിരിക്കുന്നത് രഞ്ജിത്ത് അമ്പാടിയാണ്. 300 സിനിമ ചെയ്താലും ഇങ്ങനെ ഒരു സിനിമ ചെയ്യാൻ പറ്റില്ല എന്നും തന്റെ കരിയർ ബെസ്റ്റ് പടമാണെന്ന രീതിയിൽ പൃഥ്വിരാജ് പറഞ്ഞ ഈ സ്റ്റേറ്റ്മെന്റ് എത്രത്തോളം ജനുവിനാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് രഞ്ജിത്ത് അമ്പാടി.
അത് പൂർണമായും ശരിയാണെന്നാണ് രഞ്ജിത്ത് മറുപടി പറഞ്ഞത്. ഷൂട്ട് നടക്കുന്ന സമയത്ത് പൃഥ്വിരാജ് വീട്ടിൽ നജീബിന്റെ ഫോട്ടോ വെക്കണമെന്നും അത് വരുന്ന തലമുറ കാണാൻ ആണെന്ന് പറഞ്ഞെന്നും രഞ്ജിത്ത് പറയുന്നുണ്ട്. ബ്ലെസിയോട് പൃഥ്വിരാജ് അത് പറയുന്നത് ഷൂട്ട് തുടങ്ങുന്ന സമയത്താണെന്നും രാജു ഇപ്പോഴാണ് ആ സ്റ്റേറ്റ്മെന്റ് പറയുന്നതെന്നും രഞ്ജിത്ത് റെഡ് എഫ്.എമ്മിനോട് പറഞ്ഞു.
‘അത് പറഞ്ഞത് മുഴുവനും ശരിയാണ്. ജോർദാനിൽ ഇറങ്ങിയതിനുശേഷമാണ് നമ്മുടെ റിയൽ സിനിമ തുടങ്ങുന്നത്. രാജു ബ്ലെസി സാറിനെ വിളിച്ചിരുത്തി ഒരു കാര്യം പറയുന്നുണ്ട്. ഞാൻ തൊട്ടടുത്ത് ഇരിക്കുന്നുണ്ട്. അന്ന് വർക്ക് ഔട്ട് ചെയ്യുന്ന കാര്യം പറയുന്നുണ്ട്. ആ ഷെഡ്യൂളിൽ നാട്ടിലെ അതേ രൂപ മതി.
അത് കഴിഞ്ഞിട്ട് ബ്രേക്ക് കൊടുക്കുന്നത് മെലിയാൻ വേണ്ടിയിട്ടാണ്. സാറ് ചോദിക്കുന്നുണ്ട് എത്ര കിലോ കുറയും നമുക്ക് എങ്ങനെ കുറക്കാം ഇതിനെക്കുറിച്ച് ഡിസ്കസ് ചെയ്യുന്നുണ്ട്. അപ്പോൾ രാജു പറയുന്നുണ്ട് നമ്മൾ എന്തായാലും ഇത് ചെയ്തിരിക്കും, വിചാരിച്ച പോലെ ഇത് പക്കായി സിനിമ തീർക്കും എന്നൊക്കെ സിനിമയുടെ കാര്യങ്ങൾ പറയുന്നു.
‘വേറൊന്നും കൊണ്ടല്ല ചേട്ടാ എനിക്കിതിന്റെ ഒരു ഫോട്ടോ എന്റെ വീട്ടിൽ വെയ്ക്കണം. നജീബിന്റെ ഒരു ഫോട്ടോ എനിക്ക് എന്റെ വീട്ടിൽ വെയ്ക്കണം. അതെന്തിനാണെന്ന് വെച്ചാൽ എന്റെ മകളുടെ മകളോ മകനോ, അവരുടെ മകനോ, ഇനി വരുന്ന തലമുറയോ ഇത് കാണണം. ഇങ്ങനെ ഒരാൾ ജീവിച്ചിരിപ്പുണ്ട് ഇങ്ങനെ ഒരു സിനിമ ഉണ്ടായിരുന്നു എന്ന് അവർ അറിയണം’ എന്ന് പറഞ്ഞു. അത് അന്ന് പറഞ്ഞതാണ്. അതിനുശേഷം ഷൂട്ടിങ് കഴിഞ്ഞു. ഷൂട്ടിങ് കഴിഞ്ഞിട്ട് അഞ്ചാറ് വർഷം കഴിഞ്ഞു. അതിനുശേഷമാണ് സ് സ്റ്റേറ്റ്മെന്റ് പറയുന്നത്,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.
Content Highlight: Ranjith ambadi about prithviraj’s statement