| Tuesday, 19th March 2024, 7:17 pm

നജീബിന്റെ ലുക്ക് രാജു ആദ്യമായി കണ്ണാടിയിൽ കണ്ടപ്പോൾ പറഞ്ഞത് അതാണ്: രഞ്ജിത്ത് അമ്പാടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദേശീയ ചലച്ചിത്ര അവാര്‍ഡും സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജിത്ത് അമ്പാടി. ബെന്യാമിൻ എഴുതിയ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടിയാണ്.

യഥാർത്ഥ കഥയെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. 2018ൽ തുടങ്ങിയ ചിത്രം 2022 വരെ ഷൂട്ട് ചെയ്തിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് ഒരുപാട് കഷ്ടപെട്ടിരുന്നു.

നജീബിന്റെ ലുക്ക് പൃഥ്വിരാജിനെ മേക്കപ്പ് ചെയ്തതിന് ശേഷം പറഞ്ഞ വാക്കുകളെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജിത്ത് അമ്പാടി. താൻ ഒരുപാട് പ്രാവശ്യം പൃഥ്വിരാജിനെ ലുക്ക് ടെസ്റ്റ് ചെയ്ത് നോക്കിയിരുന്നെന്നും എന്നാൽ ഷൂട്ടിന് ചെന്നതിന് ശേഷമാണ് മുഴുവൻ കോസ്റ്റ്യൂമും തലയിൽ കെട്ടുമെല്ലാം ഇട്ടുനോക്കിയതെന്നും രഞ്ജിത്ത് അമ്പാടി പറയുന്നുണ്ട്. മേക്കപ്പ് എല്ലാം ചെയ്തതിന് ശേഷം പൃഥ്വിരാജ് ആദ്യമായി കണ്ണാടിയിൽ നോക്കിയിട്ട് ലുക്ക് ഓക്കെയാണ് സാർ എന്നാണ് പറഞ്ഞതെന്നും അമ്പാടി കൂട്ടിച്ചേർത്തു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങൾ അതിനു മുമ്പ് ലുക്ക് ടെസ്റ്റ് ഒരുപാട് പ്രാവശ്യം ചെയ്തിരുന്നു. ഇവിടുന്ന് മേക്കപ്പ് ചെയ്ത് നോക്കിയിരുന്നു. എന്നാൽ ഷൂട്ടിന് അവിടെ ചെന്നതിനു ശേഷമാണ് മുഴുവനായിട്ട് കോസ്റ്റ്യൂമും തലയിൽ കെട്ടും ഒക്കെ ചെയ്തത്. എല്ലാം റെഡിയായിട്ട് മിററിൽ നോക്കിയിട്ട് രാജു ഒരു കാര്യം പറഞ്ഞു. ഫസ്റ്റ് മിററിൽ നോക്കി പറഞ്ഞ കാര്യം ലുക്ക് ഓക്കെയാണ് സാർ എന്നാണ്,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.

വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സാണ് ആടുജീവിതം നിര്‍മിക്കുന്നത്. പൃഥ്വിരാജിനെക്കൂടാതെ അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ്, ഗോകുല്‍ കെ.ആര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുനില്‍ കെ.എസ് ആണ്. മാര്‍ച്ച് 287ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Ranjith ambadi about prithviraj reaction after seeing najeeb’s look

We use cookies to give you the best possible experience. Learn more