അവാര്‍ഡ് കിട്ടില്ലെന്ന് മമ്മൂക്ക, പറഞ്ഞതുപോലെ തന്നെ സംഭവിച്ചു: രഞ്ജിത്ത് അമ്പാടി
Entertainment news
അവാര്‍ഡ് കിട്ടില്ലെന്ന് മമ്മൂക്ക, പറഞ്ഞതുപോലെ തന്നെ സംഭവിച്ചു: രഞ്ജിത്ത് അമ്പാടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th March 2024, 4:49 pm

തന്റെ കാര്യത്തിൽ മമ്മൂക്ക പ്രവചിച്ച പോലെ രണ്ട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി. പാലേരിമാണിക്യത്തിൽ താൻ വർക്ക് ചെയ്തപ്പോൾ അവാർഡ് കിട്ടുമെന്ന് മമ്മൂട്ടി പറഞ്ഞെന്നും അതുപോലെ സംഭവിച്ചെന്നും രഞ്ജിത്ത് അമ്പാടി പറയുന്നുണ്ട്.

എന്നാൽ അതുപോലെ മേക്കപ്പിന് പ്രാധാന്യമുള്ള ഒരു സിനിമയിൽ തനിക്ക് അവാർഡ് കിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞെന്നും അതും സംഭവിച്ചെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. റെഡ് എഫ്.എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂക്ക പറഞ്ഞത് പോലെ രണ്ടും സംഭവിച്ചിട്ടുണ്ട്. പാലേരി മാണിക്യത്തിൽ ടെക്നിക് ഉണ്ടായിരുന്നു. അതൊക്കെ ചെയ്തു കഴിഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞു ഇതിന് അവാർഡ് ഉണ്ട് എന്ന്. അതേപോലെ മമ്മൂക്കയുടെ മേക്കപ്പിന് പ്രാധാന്യമുള്ള ഒരു സിനിമയിൽ ഞാൻ വർക്ക് ചെയ്തിരുന്നു. ഞാൻ സിനിമയുടെ പേര് പറയുന്നില്ല. ഞാൻ വർക്ക് ചെയ്തപ്പോൾ പുള്ളി പറഞ്ഞു. നീ എന്ത് ചെയ്തിട്ടും കാര്യമില്ല നിനക്ക് ഇതിന് അവാർഡ് കിട്ടില്ല എന്ന് പറഞ്ഞു. അത് രണ്ടും സംഭവിച്ചിട്ടുണ്ട്,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.

ഹെലൻ സിനിമയ്ക്ക് അവാർഡ് കിട്ടിയപ്പോഴുള്ള അനുഭവവും രഞ്ജിത്ത് അമ്പാടി അഭിമുഖത്തിൽ പറയുന്നുണ്ട്. ‘നമ്മൾ നാഷണൽ അവാർഡിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. അതിനൊരു മാസം മുന്നേയാണ് സ്റ്റേറ്റ് അവാർഡ് കിട്ടിയത്. അവാർഡിന്റെ പരിപാടിയൊക്കെ കഴിഞ്ഞിരിക്കുകയാണ്.

ഈ പടം നാഷണൽ അവാർഡിന് പോയിട്ടുണ്ടോ എന്നൊന്നും അറിയില്ല. അവാർഡിന് കൊടുത്തിട്ട് സെലക്ട് ആയിട്ടുണ്ടോ എന്നൊന്നും അറിയില്ല. അവിടെ വരുന്ന സിനിമകൾ ഒക്കെ എങ്ങനെ ആയിരിക്കും? അത്രയും മികച്ചതാണ് അവിടെ വരിക. ഒരാളുടെ മേക്കോവറിന് ഇങ്ങനെ കിട്ടും എന്ന് ചിന്തിക്കുന്നത് പോലുമില്ല.

അന്ന് രാവിലെ അച്ഛൻ ഇന്നാണല്ലോ നാഷണൽ അവാർഡ് അന്നൗൻസ് ചെയ്യുന്നത് എന്ന് പറഞ്ഞു . ഞാൻ രാവിലെ ടി.വി വെച്ച് നോക്കി, അപ്പോൾ പത്തുമണിക്ക് ഒന്നുമില്ല. നാഷണൽ ചാനലിൽ എല്ലാം നോക്കി. അങ്ങനെ അവാർഡിനെ കുറിച്ച് അറിയില്ലായിരുന്നു. അന്ന് കൊച്ചിന്റെ ബർത്ത് ഡേ ഒക്കെ കഴിഞ്ഞ് നന്നായി പായസം ഒക്കെ കഴിച്ചിട്ട് വീട്ടിൽ വന്നിട്ട് ഹാളിൽ കിടക്കുകയാണ്.

അപ്പോഴാണ് എന്റെ വൈഫും കൊച്ചും കൂടെ വന്നിട്ട് വിളിച്ചുണർത്തുന്നത്. മുകളിലേക്ക് നോക്കിയപ്പോൾ അവാർഡ് ഉണ്ടെന്ന് പറഞ്ഞു. ഒരു വർഷം മൂന്നാലു വട്ടം കൊടുക്കില്ല, കഴിഞ്ഞ വർഷം കിട്ടിയതാണെന്ന് പറഞ്ഞപ്പോൾ നാഷണൽ അവാർഡ് ഉണ്ടെന്ന് അവർ പറയുന്നത്. അപ്പോൾ തന്നെ ടി.വി വെച്ച് നോക്കി. അങ്ങനെയാണ് അറിയുന്നത്,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.

 

Content Highlight: Ranjith ambadi about mammootty’s prediction