മലയാള സിനിമയിൽ മേക്കപ്പില്ലാതെ കാണാൻ ഭംഗിയുള്ള ആർട്ടിസ്റ്റ് ആരാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി. ജഗതി ശ്രീകുമാറിന്റെ സ്കിൻ ടോൺ നല്ലതാണെന്നും അദ്ദേഹത്തെ സിനിമയിൽ കാണുന്ന കളറല്ലെന്നും രഞ്ജിത്ത് അമ്പാടി പറഞ്ഞു. ചില ആർട്ടിസ്റ്റിന്റെ ഭംഗി ചില സിനിമയ്ക്ക് പറ്റില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജഗതി ചേട്ടന്റെ സ്കിൻ നല്ലതാണ്. ജഗതി ചേട്ടന് നമ്മൾ സിനിമയിൽ കാണുന്ന ഒരു കളർ അല്ല പുള്ളിയുടേത്. നല്ല ഭംഗിയുള്ള ഒരു കളറാണ്. ചിലവരുടെ ഭംഗി ചില സിനിമയ്ക്ക് പറ്റില്ല. അപ്പോൾ നമ്മൾ ഭംഗി കുറയ്ക്കും. മേക്കപ്പ് മാത്രമല്ല. നമ്മൾ ഇങ്ങനെ ചെയ്യുന്ന സിനിമകളൊക്കെ എല്ലാവരുടെയും സ്കിൻ ടോൺ ആയിരിക്കില്ല. കാഴ്ചയിൽ തന്നെ മമ്മൂക്കയുടെ സ്കിൻ ടോൺ ടാൻ ചെയ്തതാണ്. ഒരുപാട് സിനിമകളിൽ അങ്ങനെ ചെയ്തിട്ടുണ്ട്. പല ആൾക്കാർക്കും അത്ര ബ്രൈറ്റ്നെസ്സ് ആവശ്യമില്ല.
ആട് ജീവിതത്തിൽ തന്നെ നജീബ് മരുഭൂമിയിൽ എത്തിയതിനുശേഷം കറുത്തിരുണ്ട് നിൽക്കുന്നത്. നാട്ടിൽ ഷൂട്ട് ചെയ്യുമ്പോൾ തന്നെ ഓൾറെഡി മുഖം ഡള്ളാണ്. ഇദ്ദേഹത്തിന്റെ ജോലി മണൽ വരുന്നതാണ്. മണൽ വരുന്ന ആൾ എപ്പോഴും വെയിലിലും പുഴയിലും കിടക്കുന്ന ഒരാൾ ആയിരിക്കും,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.
ദേശീയ ചലച്ചിത്ര അവാര്‍ഡും സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജിത്ത് അമ്പാടി. ബെന്യാമിൻ എഴുതിയ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടിയാണ്.
യഥാർത്ഥ കഥയെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. 2018ൽ തുടങ്ങിയ ചിത്രം 2022 വരെ ഷൂട്ട് ചെയ്തിരുന്നു.
Content Highlight: Ranjith ambadi about jagadi’s skin tone Ranjith ambadi about jagadi’s skin tone