| Thursday, 28th March 2024, 11:04 am

കിടന്നുറങ്ങി മുകളിലേക്ക് നോക്കിയപ്പോഴാണ് അവർ നാഷണൽ അവാർഡ് ഉണ്ടെന്ന് പറയുന്നത്: രഞ്ജിത്ത് അമ്പാടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹെലൻ സിനിമയ്ക്ക് നാഷണൽ അവാർഡ് കിട്ടിയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി. വീട്ടിൽ കിടന്നുറങ്ങുമ്പോഴാണ് ഭാര്യ വന്നിട്ട് അവാർഡ് കിട്ടിയ കാര്യം പറയുന്നതെന്നും നാഷണൽ അവാർഡ് ഒന്നും താൻ പ്രതീക്ഷിച്ചിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞു. ചിത്രം അവാർഡിന് കൊടുത്തിട്ട് സെലക്ട് ആയോ എന്ന് അറിഞ്ഞിരുന്നില്ലെന്നും രഞ്ജിത്ത് അമ്പാടി കൂട്ടിച്ചേർത്തു. റെഡ് എഫ്.എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാൻ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു. എന്റെ കൊച്ചിന്റെ ബർത്ത് ഡേ ആയിരുന്നു. എന്റെ വീട്ടിൽ അല്ല എന്റെ വൈഫിന്റെ വീട്ടിലായിരുന്നു. നമ്മൾ നാഷണൽ അവാർഡിനെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. അതിനൊരു മാസം മുന്നേയാണ് സ്റ്റേറ്റ് അവാർഡ് കിട്ടിയത്. അവാർഡിന്റെ പരിപാടിയൊക്കെ കഴിഞ്ഞിരിക്കുകയാണ്.

ഈ പടം നാഷണൽ അവാർഡിന് പോയിട്ടുണ്ടോ എന്നൊന്നും അറിയില്ല. അവാർഡിന് കൊടുത്തിട്ട് സെലക്ട് ആയിട്ടുണ്ടോ എന്നൊന്നും അറിയില്ല. അവിടെ വരുന്ന സിനിമകൾ ഒക്കെ എങ്ങനെ ആയിരിക്കും? അത്രയും മികച്ചതാണ് അവിടെ വരിക. ഒരാളുടെ മേക്കോവറിന് ഇങ്ങനെ കിട്ടും എന്ന് ചിന്തിക്കുന്നത് പോലുമില്ല.

അന്ന് രാവിലെ അച്ഛൻ ഇന്നാണല്ലോ നാഷണൽ അവാർഡ് അന്നൗൻസ് ചെയ്യുന്നത് എന്ന് പറഞ്ഞു . ഞാൻ രാവിലെ ടി.വി വെച്ച് നോക്കി, അപ്പോൾ പത്തുമണിക്ക് ഒന്നുമില്ല. നാഷണൽ ചാനലിൽ എല്ലാം നോക്കി. അങ്ങനെ അവാർഡിനെ കുറിച്ച് അറിയില്ലായിരുന്നു. അന്ന് കൊച്ചിന്റെ ബർത്ത് ഡേ ഒക്കെ കഴിഞ്ഞ് നന്നായി പായസം ഒക്കെ കഴിച്ചിട്ട് വീട്ടിൽ വന്നിട്ട് ഹാളിൽ കിടക്കുകയാണ്.

അപ്പോഴാണ് എന്റെ വൈഫും കൊച്ചും കൂടെ വന്നിട്ട് വിളിച്ചുണർത്തുന്നത്. മുകളിലേക്ക് നോക്കിയപ്പോൾ അവാർഡ് ഉണ്ടെന്ന് പറഞ്ഞു. ഒരു വർഷം മൂന്നാലു വട്ടം കൊടുക്കില്ല, കഴിഞ്ഞ വർഷം കിട്ടിയതാണെന്ന് പറഞ്ഞപ്പോൾ നാഷണൽ അവാർഡ് ഉണ്ടെന്ന് അവർ പറയുന്നത്. അപ്പോൾ തന്നെ ടി.വി വെച്ച് നോക്കി. അങ്ങനെയാണ് അറിയുന്നത്,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.

Content Highlight: Ranjith ambadi about his nation award day

We use cookies to give you the best possible experience. Learn more