Entertainment news
അത് പറഞ്ഞതും സൂര്യ സാർ എഴുന്നേറ്റ് ഷേക്ക് ഹാൻഡ് തന്നു: രഞ്ജിത്ത് അമ്പാടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 26, 02:28 am
Tuesday, 26th March 2024, 7:58 am

കങ്കുവാ സെറ്റിൽ വെച്ച് സൂര്യയെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി. രണ്ടു ദിവസത്തെ ഷൂട്ട് കഴിഞ്ഞിട്ടാണ് സൂര്യ ജോയിൻ ചെയ്തതെന്നും ബാക്കി ആർട്ടിസ്റ്റ് മേക്കപ്പ് ചെയ്ത് ഷൂട്ട് തുടങ്ങിയിരുന്നെന്ന് രഞ്ജിത്ത് പറഞ്ഞു.

തന്നെ സൂര്യക്ക് അറിയില്ലെന്നും ഫോട്ടോഗ്രാഫർ താൻ മേക്കപ്പ് ആർട്ടിസ്റ്റ് ആണെന്ന് പറഞ്ഞ് പരിചയപെടുത്തിയെന്നും അപ്പോൾ അദ്ദേഹം എഴുന്നേറ്റ് ഷേക്ക് ഹാൻഡ് തന്നെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. സൂര്യ ഇത്രയും സിമ്പിൾ ആണെന്ന് തോന്നിയെന്നും രഞ്ജിത്ത് അമ്പാടി റെഡ് എഫ്.എമ്മിനോട് പറഞ്ഞു.

‘രണ്ടു ദിവസത്തെ ഷൂട്ട് കഴിഞ്ഞിട്ടാണ് സൂര്യ സാർ ജോയിൻ ചെയ്യുന്നത്. ബാക്കി ആർട്ടിസ്റ്റ് മേക്കപ്പ് ചെയ്ത് ഷൂട്ട് തുടങ്ങിയിരുന്നു. അതുകഴിഞ്ഞിട്ടാണ് അദ്ദേഹം ലൊക്കേഷനിലേക്ക് വരുന്നത്. എന്നെ അറിയില്ലല്ലോ, ഞാൻ അടുത്തുണ്ട്. ഫോട്ടോഗ്രാഫർ എന്നെ പരിചയപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റാണ്, ചീഫ് ആണെന്ന് പറഞ്ഞു. അപ്പോൾ തന്നെ ഇരുന്ന സ്റ്റൂളിൽ നിന്ന് എഴുന്നേറ്റ് ഷേക്ക് ഹാൻഡ് തന്നു. ഞാൻ ആലോചിച്ചു ഇത്രയും സിമ്പിളാണോ എന്ന്.

ആ സമയത്താണ് ആടുജീവിതത്തിന്റെ ലീക്ക് എന്ന ട്രെയിലർ ഇറങ്ങുന്നത് അത് പുള്ളി കണ്ടിട്ടുണ്ട്. അതെനിക്കറിയില്ല. ഞാൻ പറഞ്ഞു ഒരു മൂവി ആടുജീവിതം കഴിഞ്ഞിട്ടുള്ളൂ എന്ന്. പുള്ളി അപ്പോഴേക്കും വീണ്ടും എണീറ്റ് വീണ്ടും ഷേക്ക് ഹാൻഡ് തന്നു. പുള്ളി പറയുകയും ചെയ്തു ഞാൻ മിസ്സ് ചെയ്ത പടം ആണെന്ന്.

2008ൽ രാജു വരുന്നതിനു മുന്നേ വേറെ ലാംഗ്വേജ് ചെയ്യാൻ എന്ന രീതിയില് ആലോചിച്ചിരുന്നു. അന്ന് പാൻ ഇന്ത്യൻ സിനിമകൾ ഒന്നും വരാത്ത സമയമായിരുന്നു. അങ്ങനെ ഈ കഥ സൂര്യയുമായി സംസാരിച്ചിട്ടുണ്ട്. വിക്രത്തിന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്. അന്ന് പറഞ്ഞതേയുള്ളൂ. പിന്നെ സിനിമ കഴിഞ്ഞോ ഇല്ലയോ എന്ന് അദ്ദേഹത്തിന് അറിയില്ല. ഞാൻ പറഞ്ഞപ്പോഴാണ് വീണ്ടും ഓർത്തത്. അങ്ങനെ രണ്ട് ഷേക്ക് ഹാൻഡ് കിട്ടി. ഒരു ദിവസം തന്നെ രണ്ടും മൂന്നും ഗുഡ്മോണിങ് ഒക്കെ പറയും,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.

Content Highlight: Ranjith ambadi about first meet with surya