Entertainment news
എല്ലാവർക്കും നജീബുമായിട്ടുള്ള ഫോട്ടോയാണ് വേണ്ടത്; എന്നാൽ എനിക്കതല്ലായിരുന്നു: രഞ്ജിത്ത് അമ്പാടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Mar 20, 03:48 pm
Wednesday, 20th March 2024, 9:18 pm

ആടുജീവിതത്തിന്റെ അവസാന ദിവസമാണ് യഥാർത്ഥ നജീബ് ലൊക്കേഷനിലേക്ക് വരുന്നതെന്ന് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടി. വന്നതിന് ശേഷം എല്ലാവരോടും സംസാരിച്ചെന്നും ഫോട്ടോ എടുത്തെന്നും രഞ്ജിത്ത് പറഞ്ഞു. താൻ നജീബിന്റേയും പൃഥ്വിരാജിന്റെയും കൂടെ ഒരു ഫോട്ടോ എടുത്തിട്ടുണ്ടെന്നും അത് റിലീസ് അടുക്കുമ്പോൾ പോസ്റ്റ് ചെയ്യുമെന്നും രഞ്ജിത്ത് അമ്പാടി റെഡ് എഫ്.എമ്മിനോട് പറഞ്ഞു.

‘ഷൂട്ടിന്റെ ഏറ്റവും അവസാനത്തെ ദിവസമാണ് യഥാർത്ഥ നജീബ് ലൊക്കേഷനിലേക്ക് വരുന്നത്. വരുമ്പോൾ എല്ലാവരും ആയിട്ട് സംസാരിക്കുന്നുണ്ട്. രാജുവുമായിട്ട് സംസാരിക്കുന്നതൊക്കെ നമ്മൾ ഷൂട്ട് ചെയ്തു വെച്ചിട്ടുണ്ട്. നജീബ് പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന് ഉണ്ടായ യഥാർത്ഥ അനുഭവങ്ങളാണ്.

ബ്ലെസി സാറുമായി നജീബ് ഒരുപാട് സംസാരിച്ചതാണ്. ഞങ്ങൾ ക്രൂ ആദ്യമായിട്ടാണ് കാണുന്നത്. പുള്ളി പറയുന്ന പല കാര്യങ്ങളും അതേപോലെതന്നെ നമ്മൾ ഷൂട്ട് ചെയ്തിട്ടുണ്ട്. പുള്ളിക്കുള്ള അനുഭവങ്ങളൊക്കെ പറയുമ്പോൾ നമുക്ക് ഷൂട്ട് ചെയ്ത സീൻ ഓർമവരും. അത് സിനിമയായി വരുമ്പോൾ ഒരു രസമാണ്.

എല്ലാവരും നജീബ് ആയിട്ട് ഫോട്ടോ എടുക്കാൻ നിൽക്കുന്നുണ്ട്. ഞാൻ വിചാരിച്ചു രണ്ട് നജീബ് ഉണ്ടല്ലോ എന്ന്. ഒന്ന് നമ്മൾ ഉണ്ടാക്കിയ നജീബ് മറ്റൊന്ന് യഥാർത്ഥ നജീബ്. അങ്ങനെ രണ്ട് പേരുടെയും കൂടെ ഫോട്ടോ എടുത്തിട്ടുണ്ട്. അത് റിലീസ് ആകുമ്പോഴേക്കും പോസ്റ്റ് ചെയ്യും,’ രഞ്ജിത്ത് അമ്പാടി.

ദേശീയ ചലച്ചിത്ര അവാര്‍ഡും സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജിത്ത് അമ്പാടി. ബെന്യാമിൻ എഴുതിയ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടിയാണ്.

യഥാർത്ഥ കഥയെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമയെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജാണ്. 2018ൽ തുടങ്ങിയ ചിത്രം 2022 വരെ ഷൂട്ട് ചെയ്തിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി പൃഥ്വിരാജ് ഒരുപാട് കഷ്ടപെട്ടിരുന്നു.

Content Highlight: Ranjith ambadi about a photo clicked in aadujeevitham’s location