മലയാള സിനിമാ ഇൻഡസ്ട്രിയിലെ എല്ലാവർക്കും സുപരിചിതനാണ് രഞ്ജിത്ത് അമ്പാടി. ദേശീയ ചലച്ചിത്ര അവാര്‍ഡും സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജിത്ത് അമ്പാടി. മമ്മൂട്ടി നായകനായ കാഴ്ച എന്ന സിനിമയിലൂടെയാണ് രഞ്ജിത്ത് സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി രംഗത്തെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു രഞ്ജിത്ത് അമ്പാടി.
ബെന്യാമിൻ എഴുതിയ നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിലെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടിയാണ്. അതുപോലെ കമൽ ഹസൻ നായകനാകുന്ന തഗ് ലൈഫിലും സൂര്യ പ്രധാന വേഷത്തിൽ എത്തുന്ന കങ്കുവയിലും രഞ്ജിത്ത് അമ്പാടിയാണ് മേക്കപ്പ് ആർട്ടിസ്റ്റ്.
കങ്കുവാ സെറ്റിലേക്ക് തന്റെ ഫാമിലി സൂര്യയുടെ കൂടെ ഫോട്ടോ എടുക്കാൻ വന്നപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് രഞ്ജിത്ത് അമ്പാടി. തന്റെ ഫാമിലി ചെന്നൈയിലേക്ക് വന്നെന്നും സൂര്യയുടെ കൂടെ ഫോട്ടോ എടുത്തെന്നും രഞ്ജിത്ത് അമ്പാടി പറയുന്നുണ്ട്. ഫോട്ടോ എടുത്ത് കഴിഞ്ഞിട്ട് സൂര്യയും സംവിധായകനും ഈ സിനിമയെ എങ്ങനെയാണോ കണ്ടത് അതിനുമുകളിൽ താൻ തന്നിട്ടുണ്ടെന്ന് പറഞ്ഞെന്നും രഞിത്ത് അമ്പാടി കൂട്ടിച്ചേർത്തു. അത് തനിക്ക് വലിയൊരു കാര്യമാണെന്നും രഞ്ജിത്ത് അമ്പാടി റെഡ് എഫ്.എമ്മിനോട് പറഞ്ഞു.
‘സൂര്യയുടെ കൂടെ എന്റെ കൊച്ചിനും ഫാമിലിക്കും ഫോട്ടോ എടുക്കണം എന്ന് പറഞ്ഞിട്ട് ചെന്നൈയിലേക്ക് വന്നിരുന്നു. ഞങ്ങൾ കാരവനിൽ കയറി ഫോട്ടോ എടുത്തു. എടുത്ത് കഴിഞ്ഞപ്പോൾ സൂര്യ സാർ എന്റെ വൈഫിന്റെ അടുത്ത് പറഞ്ഞതാണ്. പടം തുടങ്ങിയിട്ടും പത്ത് മുപ്പത് ദിവസം കഴിഞ്ഞിട്ടും ഈ പോർഷൻ മേക്കപ്പ് ചെയ്യുന്ന ആളെ കണ്ടുപിടിച്ചിട്ടില്ല.
പടം തുടങ്ങുകയും ചെയ്തു എത്രയും പെട്ടെന്ന് ഒരാളെ വേണം. ശിവ സാറാണ് ഡയറക്ടർ. ‘ശിവൻ സാറിന് ഞാനും ഈ സിനിമയെ എങ്ങനെയാണോ കണ്ടത് അതിനുമുകളിൽ രഞ്ജിത്ത് തന്നിട്ടുണ്ട്’ എന്ന് പറഞ്ഞു. അതെനിക്ക് വലിയൊരു കാര്യം തന്നെയാണ്. ഒരു ഡയറക്ടർ വിചാരിക്കുന്നതിന് കൂടുതൽ നമ്മൾ കൊടുക്കുക. അവർ കാണുന്നതിനേക്കാൾ ഭംഗിയിൽ നമ്മൾ കൊടുക്കുക,’ രഞ്ജിത്ത് അമ്പാടി പറഞ്ഞു.
Content Highlight: Ranjith amabadi about a photo taken by his family with surya