പതിനൊന്ന് വര്‍ഷത്തോളം പ്രണയിച്ചതിന് ശേഷം വിവാഹിതരായവരാണ് നടന്‍ സണ്ണി വെയ്‌നും ഡാന്‍സര്‍ രഞ്ജ്‌നി കുഞ്ചുവും. സണ്ണി വെയ്‌ന്റെ സിനിമകള്‍ ഇതുവരെ താന്‍ ഫസ്റ്റ് ഡേ കാണാന്‍ പോയിട്ടില്ലെന്ന് പറയുകയാണ് രഞ്ജിനി.
താന്‍ ഫസ്റ്റ് ഡേ പോയി കാണുന്നത് ദുല്‍ഖര്‍ സല്‍മാന്റെ സിനിമകള്‍ മാത്രമാണെന്നും ഇതുവരെ സണ്ണിയുടെ സിനിമകള്‍ ഒരുമിച്ച് പോയി കണ്ടിട്ടില്ലെന്നും രഞ്ജിനി പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”സത്യം പറഞ്ഞാല്‍ ഞാന്‍ ആദ്യം പോയി കാണാറില്ല. കാരണം ഓരോ സിനിമയുടെയും മുഴുവന്‍ കാര്യങ്ങളും ഞാന്‍ കേട്ടിട്ടുണ്ടാകും. അപ്പോള്‍ ഞാന്‍ ഫസ്റ്റ് പോയി കണ്ടിട്ട് കാര്യമുണ്ടാവില്ല. അതുകൊണ്ട് റിലാക്‌സ്ഡായിട്ട് കുറച്ചു കഴിഞ്ഞിട്ടാണ് കാണാന്‍ പോകുക.
സണ്ണിച്ചനും അങ്ങനെയാണ്, ഞാന്‍ ഫസ്റ്റ് ഡേ പോയി കാണണമെന്നൊന്നും ഒരിക്കലും പറയാറില്ല. ഞാന്‍ ഫസ്റ്റ് ഡേ പോയി കാണുന്ന ഒരേ ഒരാളുടെ പടമെയുള്ളു, അത് ദുല്‍ഖറിന്റെ പടമാണ്.
മനപൂര്‍വം ചെയ്യുന്നതല്ല. ആള് ചെയ്യുന്ന പടത്തെക്കുറിച്ച് ഞാന്‍ എങ്ങനെയായാലും കേള്‍ക്കും. അപ്പോള്‍ ഞാന്‍ ഫസ്റ്റ് ഡേ പോയിട്ട് കാണേണ്ടതില്ല, കാരണം പകുതി മുക്കാലും എന്റെ തലയിലുണ്ടാകും.
ഞാന്‍ ഇതുവരെ അദ്ദേഹത്തിന്റെ കൂടെ പോയി സിനിമ കണ്ടിട്ടുമില്ല. വേറെ സിനിമകള്‍ കണ്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ സിനിമ കണ്ടിട്ടില്ല. തട്ടത്തിന്‍ മറയത്ത് മാത്രമെ ഒരുമിച്ച് കണ്ടിട്ടുള്ളൂ. സെക്കന്‍ഡ് ഷോ പോലും ഒറ്റക്കാണ് പോയത്. അതില്‍ അഭിനയിക്കുന്നത് എന്റെ സണ്ണിച്ചനാണെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല,” രഞ്ജിനി കുഞ്ചു പറഞ്ഞു.
content highlight: ranjini kunju about her husband sunny waynes films