ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചു. പരിക്കേറ്റ സൂപ്പര്‍ താരം കെ.എല്‍. രാഹുല്‍ സ്‌ക്വാഡില്‍ നിന്നും പുറത്തായപ്പോള്‍ നാലാം ടെസ്റ്റില്‍ വിശ്രമം അനുവദിച്ച ജസ്പ്രീത് ബുംറ സ്‌ക്വാഡിന്റെ ഭാഗമായിട്ടുണ്ട്.
അഞ്ചാം ടെസ്റ്റിന് മുമ്പ് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യ റിലീസ് ചെയ്തിട്ടുണ്ട്. താരം രഞ്ജി ട്രോഫി കളിക്കാന്‍ തമിഴ്‌നാടിനൊപ്പം ചേരും. മത്സരശേഷം ആവശ്യമെങ്കില്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കുമെന്നും അപെക്‌സ് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
രഞ്ജിയില്‍ സെമി ഫൈനലിനാണ് തമിഴ്‌നാട് കളത്തിലിറങ്ങുന്നത്. മാര്‍ച്ച് രണ്ടിന് നടക്കുന്ന മത്സരത്തില്‍ ശ്രേയസ് അയ്യരിന്റെ മുംബൈ ആണ് എതിരാളികള്‍.
ബാബ ഇന്ദ്രജിത്ത്, നാരായണ്‍ ജഗദീശന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, സായ് സുദര്‍ശന്‍ എന്നിവരാല്‍ സമ്പന്നമായ തമിഴ്‌നാട് നിരയിലേക്ക് വാഷിങ്ടണ്‍ സുന്ദര്‍ കൂടിയെത്തുമ്പോള്‍ ടീം കൂടുതല്‍ ശക്തമാകും.
സെമി ഫൈനലിനുള്ള തമിഴ്‌നാട് സ്‌ക്വാഡ്
ബാബ ഇന്ദ്രജിത്, ബാലസുബ്രഹ്മണ്യം സച്ചിന്‍, ഭൂപതി വൈഷ്ണ കുമാര്‍, ആര്‍. എസ്. മോകിത് ഹരിഹരന്‍, സായ് സുദര്‍ശന്‍, വിജയ് ശങ്കര്‍, രാമചന്ദ്രന്‍ വിമല്‍ കുമാര്‍, പ്രദോഷ് രഞ്ജന്‍ പോള്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍ (ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, നാരായണ്‍ ജഗദീശന്‍ (വിക്കറ്റ് കീപ്പര്‍), സുരേഷ് ലോകേശ്വര്‍ (വിക്കറ്റ് കീപ്പര്‍), അജയ് കൃഷ്ണ, എച്ച്. ത്രിലോക് നാഗ്, കുല്‍ദീപ് സെന്‍, എം. മുഹമ്മദ്, എസ്. അജിത് റാം, എസ്. മുഹമ്മദ് അലി, ടി. നടരാജന്‍.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ സൗരാഷ്ട്രയെ ഇന്നിങ്‌സിനും 33 റണ്‍സിനും പരാജയപ്പെടുത്തിയാണ് തമിഴ്‌നാട് സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. ബാബ ഇന്ദ്രജിത്, ഭൂപതി വൈഷ്ണ കുമാര്‍, ക്യാപ്റ്റന്‍ രവിശ്രീനിവാസന്‍ സായ് കിഷോര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ചേതേശ്വര്‍ പൂജാര അടക്കമുള്ള സൗരാഷ്ട്ര നിരയെ തമിഴ്‌നാട് തകര്‍ത്തുവിട്ടത്.
സ്‌കോര്‍
സൗരാഷ്ട്ര – 183 & 122
തമിഴ്‌നാട് – 338
അതേസമയം, ബറോഡക്കെതിരെ സമനില നേടിയാണ് മുംബൈ സെമി ഫൈനല്‍ ടിക്കറ്റെടുത്തത്. മുഷീര്‍ ഖാന്റെ ഇരട്ട സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ പത്താം നമ്പറില്‍ ഇറങ്ങിയ തനുഷ് കോട്ടിയന്‍ 11ാമന്‍ തുഷാര്‍ ദേശ്പാണ്ഡേ എന്നിവരുടെ സെഞ്ച്വറിയുമാണ് മുന്‍ ചാമ്പ്യന്‍മാര്‍ക്ക് തുണയായത്.
സ്‌കോര്‍
മുംബൈ – 384 &569
ബറോഡ (T : 606) – 348 & 121/3
Content highlight: Ranji trophy, Washington Sundar added to Tamil Nadu squad ahead of semi final match against Mumbai