രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരായ മത്സരത്തിനുള്ള സ്‌ക്വാഡ് പുറത്തുവിട്ട് മുംബൈ. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തിയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ അജിന്‍ക്യ രഹാനെയ്ക്ക് കീഴിലാണ് രോഹിത് കളിക്കുക.
അന്താരാഷ്ട്ര തലത്തില്‍ മോശം പ്രകടനം തുടരുന്ന സാഹചര്യത്തില്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും അടക്കമുള്ള താരങ്ങള്‍ ഡൊമസ്റ്റിക് ക്രിക്കറ്റ് കളിച്ച് ഫോമിലേക്ക് മടങ്ങിയെത്തണം എന്ന ആവശ്യം ഉയരുന്ന സാഹചര്യത്തില്‍ക്കൂടിയാണ് രോഹിത് ശര്‍മ മുംബൈ സ്‌ക്വാഡിന്റെ ഭാഗമാകുന്നത്.
രോഹിത് ശര്‍മ
ജനുവരി 23നാണ് മുംബൈ – ജമ്മു കശ്മീര്‍ മത്സരം. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലാണ് ഹോം ടീം കരുത്തരായ ജമ്മു കശ്മീരിനെ നേരിടുക.
അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, ആയുഷ് മാത്രെ, ശ്രേയസ് അയ്യര്‍, സിദ്ധേഷ് ലാഡ്, ശിവം ദുബെ, ഹര്‍ദിക് താമോറെ (വിക്കറ്റ് കീപ്പര്‍), ആകാശ് ആനന്ദ് (വിക്കറ്റ് കീപ്പര്‍), തനുഷ് കോട്ടിയന്‍, ഷാംസ് മുലാനി, ഹിമാന്‍ഷു സിങ്, ഷര്‍ദുല്‍ താക്കൂര്‍, മോഹിത് അവസ്തി, സില്‍വെസ്റ്റര്‍ ഡിസൂസ, റോയ്‌സ്റ്റണ്‍ ഡയസ്, കര്‍ഷ് കോത്താരി.
മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍
നിലവില്‍ എലീറ്റ് ഗ്രൂപ്പ് എ-യില്‍ മൂന്നാം സ്ഥാനത്താണ് മുംബൈ. അഞ്ച് മത്സരത്തില്‍ നിന്നും മൂന്ന് വിജയവും ഒരു തോല്‍വിയുമായി 22 പോയിന്റാണ് മുംബൈക്കുള്ളത്.
അതേസമയം, ജനുവരി 23ന് നടക്കുന്ന മത്സരത്തില്‍ മുംബൈയുടെ എതിരാളികളായ ജമ്മു കശ്മീര്‍ നിലവില്‍ 23 പോയിന്റോടെ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ രണ്ടാം സ്ഥാനത്താണ്. കളിച്ച അഞ്ച് മത്സരത്തില്‍ മൂന്ന് ജയം സ്വന്തമാക്കിയ ജമ്മു കശ്മീര്‍ ഇതുവരെ പരാജയമറിഞ്ഞിട്ടില്ല.
അഞ്ച് മത്സരത്തില്‍ നിന്നും നാല് ജയത്തോടെ 27 പോയിന്റുമായി ബറോഡയാണ് ഒന്നാമത്.
അതേസമയം, പരമ്പരയില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും മുംബൈയ്ക്ക് നിര്‍ണായകമാണ്. നോക്ക് ഔട്ടിന് യോഗ്യത നേടണമെങ്കില്‍ ഈ രണ്ട് മത്സരത്തിലും മികച്ച പ്രകടനം തന്നെ കാഴ്ചവെക്കേണ്ടതായി വരും.
ജനുവരി 30ന് ആരംഭിക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ കുഞ്ഞന്‍മാരായ മേഘാലയ ആണ് മുംബൈയുടെ എതിരാളികള്‍. അഞ്ച് മത്സരം കളിച്ചെങ്കിലും ഒറ്റ മത്സരത്തില്‍ പോലും പരാജയമൊഴിവാക്കാന്‍ മേഘാലയയ്ക്ക് സാധിച്ചിരുന്നില്ല.
മേഘാലയയ്‌ക്കെതിരായ മത്സരം മുംബൈയെ സംബന്ധിച്ച് ഒട്ടും പ്രയാസമുള്ളതല്ല. എന്നാല്‍ ജമ്മു കശ്മീരിനെതിരെ ടീം വിയര്‍ക്കേണ്ടി വരുമെന്ന് ഉറപ്പാണ്.
അതേസമയം, ജമ്മു കശ്മീരിനാകട്ടെ മുംബൈയ്‌ക്കെതിരായ മത്സരത്തിന് ശേഷം ഒടുവില്‍ മത്സരമുള്ളത് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ബറോഡയ്‌ക്കെതിരെയാണ്. ഇതിനാല്‍ തന്നെ മുംബൈയ്‌ക്കെതിരെ ജീവന്‍മരണ പോരാട്ടം തന്നെയാകും പരാസ് ദോഗ്രയും സംഘവും കാഴ്ചവെക്കുക.
Content Highlight: Ranji Trophy: Rohit Sharma named in Mumbai squad against Jammu and Kashmir