രഞ്ജി ട്രോഫിയില്‍ കേരളത്തിന് മുമ്പില്‍ റണ്‍ മല തീര്‍ത്ത് ഉത്തര്‍പ്രദേശ്. ആലപ്പുഴയിലെ സനാതന ധര്‍മ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ 83 റണ്‍സിന്റെ ലക്ഷ്യമാണ് ഉത്തര്‍പ്രദേശ് സഞ്ജുവിനും സംഘത്തിനും മുമ്പില്‍ വെച്ചത്.
ആദ്യ ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ കേരളത്തിനെ വീണ്ടും ഉത്തര്‍പ്രദേശ് ബാറ്റര്‍മാര്‍ പരീക്ഷിച്ചു. ക്യാപ്റ്റന്‍ ആര്യന്‍ ജുയാലിന്റെയും പ്രിയം ഗാര്‍ഗിന്റെയും സെഞ്ച്വറിയാണ് ഉത്തര്‍പ്രദേശിനെ മികച്ച സ്‌കോറിലെത്തിച്ചത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത യു.പി റിങ്കു സിങ്ങിന്റെയും ധ്രുവ് ജുറെലിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ 302 റണ്‍സ് നേടി. റിങ്കു 92 റണ്‍സ് നേടിയപ്പോള്‍ 63 റണ്‍സാണ് ജുറെല്‍ സ്വന്തമാക്കിയത്.
മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിലും കൃഷ്ണപ്രസാദ് പൂജ്യത്തിന് പുറത്തായിരുന്നു. അങ്കിത് രാജ്പൂതിന്റെ പന്തില്‍ അക്ഷ്ദീപ് നാഥിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
നിലവില്‍ 5.1 ഓവര്‍ പിന്നിടുമ്പോള്‍ 13 റണ്‍സിന് ഒന്ന് എന്ന നിലയിലാണ് കേരളം. 24 പന്തില്‍ 13 റണ്‍സുമായി രോഹന്‍ എസ്. കുന്നുമ്മലാണ് ക്രീസില്‍.
Content Highlight: Ranji Trophy, Kerala vs Uttar Pradesh update