രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരായ മത്സരത്തില്‍ കേരളത്തിന് 363 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടല്‍. സച്ചിന്‍ ബേബിയുടെയും അക്ഷയ് ചന്ദ്രന്റെയും സെഞ്ച്വറിയാണ് ആദ്യ ഇന്നിങ്‌സില്‍ കേരളത്തിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.
മത്സരത്തില്‍ ടോസ് നേടിയ കേരള നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 265 റണ്‍സിന് നാല് എന്ന നിലയിലാണ് കേരളം ബാറ്റിങ് അവസാനിപ്പിച്ചത്.
ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അടക്കം നിരാശപ്പെടുത്തിയ മത്സരത്തില്‍ സച്ചിന്‍ ബേബിയുടെ സെഞ്ച്വറിയും അക്ഷയ് ചന്ദ്രന്റെ അര്‍ധ സെഞ്ച്വറിയുമാണ് കേരളത്തിന് തുണയായത്. ആദ്യ ദിനം അവസാനിക്കുമ്പോള്‍ സച്ചിന്‍ 220 പന്തില്‍ 110 റണ്‍സുമായും അക്ഷയ് ചന്ദ്രന്‍ 150 പന്തില്‍ 76 റണ്‍സും നേടിയാണ് പുറത്താകാതെ ക്രീസില്‍ തുടര്‍ന്നത്.
രണ്ടാം ദിനം ആരംഭിച്ചപ്പോള്‍ മോശമല്ലാത്ത രീതിയില്‍ തുടങ്ങാന്‍ സാധിച്ചെങ്കിലും വൈകാതെ സച്ചിന്‍ ബേബിയെ കേരളത്തിന് നഷ്ടമായി. ടീം സ്‌കോര്‍ 291ല്‍ നില്‍ക്കവെയാണ് സച്ചിന്‍ ബേബി പുറത്താകുന്നത്. സീസണിലെ മൂന്നാമത് സെഞ്ച്വറി തന്റെ പേരില്‍ കുറിച്ച ശേഷമാണ് സച്ചിന്‍ കളം വിട്ടത്.
WICKET! Over: 103.1 Sachin Baby 124(261) ct Manoj Tiwary b Karan Lal, Kerala 291/5 #KERvBEN#RanjiTrophy#Elite
ടീം സ്‌കോര്‍ 324ല്‍ നില്‍ക്കവെ അക്ഷയ് ചന്ദ്രന്റെ വിക്കറ്റും കേരളത്തിന് നഷ്ടമായി. 222 പന്തില്‍ നിന്നും ഒമ്പത് ബൗണ്ടറിയടക്കം 106 റണ്‍സ് നേടി നില്‍ക്കവെ ഷഹബാസ് അഹമ്മദിന്റെ പന്തില്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്.
ബംഗാളിനായി ഷഹബാസ് അഹമ്മദ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മൂന്ന് വിക്കറ്റുമായി അങ്കിത് മിശ്രയും കരുത്തായി. കരണ്‍ ലാല്‍, ആകാശ് ദീപ്, സൂരജ് സിന്ധു ജെയ്‌സ്വാള്‍ എന്നിവരാണ് ശേഷിക്കു്‌ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.