രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണിന് ഇടമില്ലാത്ത ടീമില്‍ സൂപ്പര്‍ താരം സച്ചിന്‍ ബേബിയാണ് ക്യാപ്റ്റന്റെ റോളിലെത്തുന്നത്. രോഹന്‍ എസ്. കുന്നുമ്മല്‍, വിഷ്ണു വിനോദ് തുടങ്ങി പരിചിതമായ ഒട്ടനേകം പേരുകാരും ടീമിന്റെ ഭാഗമാണ്.
തമിഴ്‌നാട് സൂപ്പര്‍ താരം ബാബ അപരാജിത് കേരള ടീമിന്റെ ഭാഗമാണ്. 2012ലെ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു അപരാജിത്. ഓസ്‌ട്രേലിയക്കെതിരായ ഫൈനല്‍ മത്സരത്തില്‍ മികച്ച പ്രകടനവും താരം നടത്തിയിരുന്നു. പുതിയ അവസരങ്ങള്‍ തേടിയാണ് 30കാരനായ അപരാജിത് കേരള ടീമിന്റെ ഭാഗമായത്.
അതേസമയം, അപരാജിതിന്റ ഇരട്ട സഹോദരന്‍ ബാബ ഇന്ദ്രജിത് തമിഴ്‌നാട് ടീമിനൊപ്പം തന്നെ കളിക്കും.
ഇന്ത്യ – ബംഗ്ലാദേശ് ടി-20 പരമ്പരയുടെ ഭാഗമായതിനാലാണ് സഞ്ജു ഈ ടീമില്‍ ഇടം പിടിക്കാതിരുന്നത്.
സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, കൃഷ്ണ പ്രസാദ്, ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അഹസ്‌റുദീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, വിഷ്ണു വിനോദ്, ജലജ് സക്‌സേന, ആദിത്യ ആനന്ദ്, ബേസില്‍ തമ്പി, നിധീഷ് എം.ഡി. ആസിഫ് കെ.എം. ഫാനൂസ് എഫ്.
ഒക്ടോബര്‍ 11നാണ് രഞ്ജി ട്രോഫിയുടെ പുതിയ സീസണ്‍ ആരംഭിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി 30ഓടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും. ഫെബ്രുവരി എട്ടിനാണ് നോക്കൗട്ട് മത്സരങ്ങള്‍ ആരംഭിക്കുന്നത്. നാല് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും ഫെബ്രുവരി എട്ടിന് നടക്കും.
ഫെബ്രുവരി 17നാണ് രണ്ട് സെമിയും അരങ്ങേറുക. 26നാണ് കലാശപ്പോരാട്ടം.
മുന്‍ സീസണിന് സമാനമായി രഞ്ജി ട്രോഫി മത്സരങ്ങള്‍ രാവിലെ 9:30നാണ് ആരംഭിക്കുന്നത്. ലീഗ് സ്റ്റേജ് മത്സരങ്ങള്‍ നാലുദിവസത്തെ ഫോര്‍മാറ്റ് ആയി നിലനില്‍ക്കും. അതേസമയം നോക്കൗട്ട് റൗണ്ടുകള്‍ ടെസ്റ്റ് മത്സരമായി തന്നെ നടക്കും.
ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ മുംബൈക്ക് ബറോഡയാണ് ആദ്യ മത്സരത്തിലെ എതിരാളികള്‍. ഒക്ടോബര്‍ 11ന് പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
ആദ്യ കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇറങ്ങുന്നത്. പുതിയ സീസണില്‍ എലീറ്റ് ഗ്രൂപ്പ് സിയിലാണ് കേരളത്തിന്റെ സ്ഥാനം.
കര്‍ണാടകയും ബംഗാളും അടക്കമുള്ള വമ്പന്‍ ടീമുകളാണ് എലീറ്റ് ഗ്രൂപ്പ് സി-യിലുള്ളത്. ഇത്തവണ ഗ്രൂപ്പ് ഘട്ടം കടന്ന് മുമ്പോട്ട് കുതിക്കണമെങ്കില്‍ കേരളത്തിന് ഏറെ വിയര്‍ക്കേണ്ടി വരും.
കഴിഞ്ഞ തവണ എലീറ്റ് ഗ്രൂപ്പ് ബി-യിലായിരുന്നു കേരളം. കഴിഞ്ഞ തവണ ഗ്രൂപ്പിനപ്പുറം കടക്കാന്‍ സാധിക്കാതെ പോയ സഞ്ജുപ്പടയ്ക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു.
ഏഴ് കളിയില്‍ നിന്നും ഒരു ജയവും അഞ്ച് സമനിലയും ഒരു തോല്‍വിയുമടക്കം 17 പോയിന്റാണ് കേരളത്തിനുണ്ടായിരുന്നത്. ഇതോടെ ആദ്യ കിരീടമെന്ന കേരളത്തിന്റെ സ്വപ്നം കഴിഞ്ഞ സീസണില്‍ വീണുടഞ്ഞു.
എന്നാല്‍ ഇത്തവണ കിരീടം സ്വന്തമാക്കണമെന്ന നിശ്ചയത്തോടെയാണ് കേരളം കളത്തിലിറങ്ങുന്നത്.
എലീറ്റ് ഗ്രൂപ്പ് എ
ബറോഡ
ജമ്മു കശ്മീര്‍
മഹാരാഷ്ട്ര
മേഘാലയ
മുംബൈ
ഒഡീഷ
സെര്‍വീസസ്
തമിഴ്നാട്
എലിറ്റ് ഗ്രൂപ്പ് ബി
ആന്ധ്ര പ്രദേശ്
ഗുജറാത്ത്
ഹിമാചല്‍ പ്രദേശ്
ഹൈദരാബാദ്
പുതുച്ചേരി
രാജസ്ഥാന്‍
ഉത്തരാഖണ്ഡ്
വിദര്‍ഭ
എലീറ്റ് ഗ്രൂപ്പ് സി
ബംഗാള്‍
ബീഹാര്‍
ഹരിയാന
കര്‍ണാടക
കേരളം
മധ്യപ്രദേശ്
പഞ്ചാബ്
ഉത്തര്‍പ്രദേശ്
എലീറ്റ് ഗ്രൂപ്പ് ഡി
അസം
ചണ്ഡിഗഢ്
ഛത്തീസ്ഗഢ്
ദല്‍ഹി
ജാര്‍ഖണ്ഡ്
റെയില്‍വേയ്സ്
സൗരാഷ്ട്ര
തമിഴ്നാട്
പ്ലേറ്റ് ഗ്രൂപ്പ്
അരുണാചല്‍ പ്രദേശ്
ഗോവ
മണിപ്പൂര്‍
മിസോറാം
നാഗാലാന്‍ഡ്
സിക്കിം
Content highlight: Ranji Trophy: Kerala Team for first match