തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന് 9 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. വിജയലക്ഷ്യമായ 43 റണ്‍സ് കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടി.
ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ജലജ് സക്‌സേന രണ്ടാം ഇന്നിങ്‌സില്‍ ആന്ധ്രയുടെ 8 വിക്കറ്റുകള്‍ സ്വന്തമാക്കി. ഇതോടെ കേരളത്തിനു രണ്ടുമത്സരങ്ങളില്‍ ഏഴു പോയിന്റ് ലഭിച്ചു. സ്‌കോര്‍ ആന്ധ്ര 254, 115. കേരളം 328, 43/1.
ALSO READ: ഐ.പി.എല്‍: പുതിയ സീസണിന് മുന്‍പ് സ്റ്റാര്‍ക്കിനെ ഒഴിവാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
തകര്‍പ്പന്‍ സെഞ്ചുറിക്കുശേഷം കളത്തിലിറങ്ങിയ സക്‌സേന ആന്ധ്രയെ പന്തുകൊണ്ടും വിഷമിപ്പിച്ചു. മുന്‍നിരക്കാരെ വട്ടംകറക്കി. ഒരു ഘട്ടത്തില്‍ ആറിന് 61 റണ്ണെന്ന നിലയില്‍ ഇന്നിങ്‌സ് തോല്‍വിയുടെ വക്കിലായിരുന്നു ആന്ധ്ര. 30 റണ്ണുമായി പുറത്താകാതെനില്‍ക്കുന്ന ഒന്നാം ഇന്നിങ്‌സിലെ സെഞ്ചുറിക്കാരന്‍ റിക്കി ബൂയി ആണ് ആന്ധ്രയെ രക്ഷിച്ചത്.
മൂന്നാംദിനം 1-227 റണ്ണെന്ന നിലയില്‍ കളിയാരംഭിച്ച കേരളത്തിന് തുടക്കത്തിലേ തിരിച്ചടി കിട്ടി. 14 റണ്ണെടുക്കുന്നതിനിടെ രണ്ടു വിക്കറ്റ് നഷ്ടമായി. സെഞ്ചുറിക്കാരന്‍ ജലജ് ആദ്യം പുറത്തായി. പിന്നാലെ റണ്ണെടുക്കുംമുമ്പ് സഞ്ജു വി സാംസണും. 47 റണ്ണുമായി രോഹന്‍ പ്രേമും മടങ്ങിയതോടെ വന്‍ ലീഡ് കുറിക്കാനുള്ള കേരളത്തിന്റെ മോഹത്തിന് കനത്ത തിരിച്ചടികിട്ടി.
ALSO READ: ഐ.പി.എല്‍ അല്ല ലോകകപ്പാണ് വലുത്, ഓസീസ് താരങ്ങള്‍ക്ക് ഐ.പി.എല്ലില്‍ നിയന്ത്രണം
21 റണ്ണെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും 20 റണ്ണുമായി വി.എ ജഗദീഷും മാത്രമാണ് പിന്നീടുവന്നവരില്‍ ഭേദപ്പെട്ടു കളിച്ചത്.
WATCH THIS VIDEO: