രഞ്ജി ട്രോഫി ഫൈനലിലെ അവസാന ഇന്നിങ്‌സില്‍ വിദര്‍ഭക്ക് 538 റണ്‍സിന്റെ പടുകൂറ്റന്‍ വിജയ ലക്ഷ്യമാണ് മുംബൈ മുന്നില്‍ വെച്ചത്. മത്സരത്തില്‍ ടോസ് നേടിയ വിദര്‍ഭ ഫീല്‍ഡ് ചൂസ് ചെയ്തപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ മുംബൈ 224 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.തുടര്‍ ബാറ്റിങ്ങില്‍ വിദര്‍ഭ 105 റണ്‍സിനും തകര്‍ന്നു.
രണ്ടാം ഇന്നിങ്‌സില്‍ 418 റണ്‍സാണ് മുംബൈ നേടിയത്. നിലവില്‍ മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ തുടര്‍ ബാറ്റിങ്ങില്‍ വിദര്‍ഭ 10 റണ്‍സാണ് നേടിയത്. ഓപ്പണര്‍ അദര്‍വ് തായിദ് മൂന്ന് റണ്‍സും ധ്രുവ് ഷോരെ ഏഴ് റണ്‍സുമായി ക്രീസിലുണ്ട്.
രണ്ടാം ഇന്നിങ്‌സില്‍ മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 396 റണ്‍സ് നേടിയിട്ടുണ്ട്. ഇതോടെ 512 റണ്‍സിന്റെ തകര്‍പ്പന്‍ ലീഡിലാണ് ടീം മുന്നോട്ട് പോകുന്നത്.
മുംബൈ ഓപ്പണിങ് കൂട്ടുകെട്ടില്‍ പൃഥ്വി ഷായെ 11 റണ്‍സിന് യാഷ് താക്കൂര്‍ വീഴ്ത്തിയപ്പോള്‍ ഭൂപന്‍ ലാല്‍വാനിയെ 18 റണ്‍സിന് ഹര്‍ഷ് ദുബെയും വീഴ്ത്തി. എന്നാല്‍ ഏറെ അമ്പരപ്പിച്ചത് ശേഷം ഇറങ്ങിയ മുഷീര്‍ ഖാനും ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനയുമാണ്. മുഷീര്‍ 326 പന്തില്‍ നിന്ന് 10 ഫോര്‍ അടക്കം 136 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചപ്പോള്‍ രഹാനെ 143 പന്തില്‍ നിന്ന് ഒരു സിക്‌സറും അഞ്ച് ഫോറും അടക്കം 73 റണ്‍സ് നേടിയാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
രഹാനെക്ക് പുറമെ ശ്രേയസ് അയ്യര്‍ 111 പന്തില്‍ നിന്ന് 95 റണ്ടാസ് താരം നേടിയത്. മൂന്ന് സിക്സറും 10 ബൗണ്ടറിയുമടക്കം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് താരം മിന്നും പ്രകടനം നടത്തിയത്. ശേഷം ഇറങ്ങിയ ഷാംസ് മുലാനി 85 പന്തില്‍ നിന്ന് നാല് ഫോര്‍ അടക്കം 50 റണ്‍സ് നേടി പുറത്താകാതെ നിന്നു. മുംബൈക്ക് വേണ്ടി മറ്റാര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
മുംബൈയെ തകര്‍ത്തത് വിദര്‍ഭയുടെ സ്റ്റാര്‍ ബൗളര്‍ ഹാര്‍ഷ് ദുബെ ആണ്. അഞ്ച് വിക്കറ്റുകള്‍ നേടി മികച്ച ബൗളിങ് പ്രകടനമാണ് താരം കാഴ്ചവെച്ചത്. 48 ഓവറില്‍ നിന്ന് നാല് മെയ്ഡന്‍ അടക്കം 144 റണ്‍ഡസ് വിട്ടുകൊടുത്താണ് താരം വിക്കറ്റ് വേട്ട നടത്തിയത്. മാത്രമല്ല 3 എക്കണോമിയിലാണ് താരം പന്തെറിഞ്ഞത്.
🚨50 in Ranji Trophy Final🚨
Shreyas Iyer smashes a Fifty in the Ranji Trophy Final for Mumbai vs Vidarbha
Iyer in this Ranji season so far⬇️
48 vs Andhra, 3 vs Tamil Nadu, 7 vs Vidarbha (1st inns), 54* vs Vidarbha (2nd inns) so far