ക്യാപ്റ്റന്‍ സഞ്ജു തന്നെ, മരണഗ്രൂപ്പില്‍ കേരളം; ഇത്തവണ കൂടുതല്‍ വിയര്‍ക്കേണ്ടി വരും
Sports News
ക്യാപ്റ്റന്‍ സഞ്ജു തന്നെ, മരണഗ്രൂപ്പില്‍ കേരളം; ഇത്തവണ കൂടുതല്‍ വിയര്‍ക്കേണ്ടി വരും
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 17th August 2024, 8:37 pm

2025 സീസണിനുള്ള രഞ്ജി ട്രോഫി ഫിക്‌സ്ചര്‍ പുറത്ത്. ഒക്ടോബര്‍ 11നാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രസ്റ്റീജ്യസ് ടൂര്‍ണമെന്റിന്റെ പുതിയ സീസണ്‍ ആരംഭിക്കുന്നത്.

അടുത്ത വര്‍ഷം ജനുവരി 30നാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുക. ഫെബ്രുവരി എട്ടിന് നോക്ക് ഔട്ട് മത്സരങ്ങള്‍ തുടങ്ങും. നാല് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും ഫെബ്രുവരി എട്ടിന് നടക്കും.

ഫെബ്രുവരി 17നാണ് രണ്ട് സെമിയും അരങ്ങേറുക. 26നാണ് കലാശപ്പോരാട്ടം.

 

മുന്‍ സീസണിന് സമാനമായി രഞ്ജി ട്രോഫി മത്സരങ്ങള്‍ രാവിലെ 9:30നാണ് ആരംഭിക്കുന്നത്. ലീഗ് സ്റ്റേജ് മത്സരങ്ങള്‍ നാലുദിവസത്തെ ഫോര്‍മാറ്റ് ആയി നിലനില്‍ക്കും. അതേസമയം നോക്കൗട്ട് റൗണ്ടുകള്‍ അഞ്ച് ദിവസത്തേക്ക് നീട്ടുകയും ചെയ്യും.

ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ മുംബൈ ആദ്യ മത്സരത്തില്‍ ബറോഡയെ നേരിടും. വേദി ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല.

ഒക്ടോബര്‍ 11ന് പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

കഴിഞ്ഞ സീസണിലേതെന്ന പോലെ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇറങ്ങുന്നത്. പുതിയ സീസണില്‍ എലീറ്റ് ഗ്രൂപ്പ് സിയിലാണ് കേരളത്തിന്റെ സ്ഥാനം.

ബംഗാളും കര്‍ണാടകയും അടക്കമുള്ള വമ്പന്‍ ടീമുകളാണ് എലീറ്റ് ഗ്രൂപ്പ് സി-യില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇത്തവണ ഗ്രൂപ്പ് ഘട്ടം കടന്ന് മുമ്പോട്ട് കുതിക്കണമെങ്കില്‍ കേരളത്തിന് ഏറെ കഷ്ടപ്പെടേണ്ടി വരും.

കഴിഞ്ഞ സീസണില്‍ എലീറ്റ് ഗ്രൂപ്പ് ബി-യിലായിരുന്നു കേരളം. കഴിഞ്ഞ തവണ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന സഞ്ജുവിനും സംഘത്തിനും ഗ്രൂപ്പ് ഘട്ടം കടക്കാന്‍ സാധിച്ചിരുന്നില്ല.

ഏഴ് മത്സരത്തില്‍ നിന്നും ഒരു ജയവും അഞ്ച് സമനിലയും ഒരു തോല്‍വിയുമടക്കം 17 പോയിന്റാണ് കേരളത്തിനുണ്ടായിരുന്നത്. ഇതോടെ ആദ്യ കിരീടമെന്ന കേരളത്തിന്റെ സ്വപ്‌നത്തിന് കാത്തിരിപ്പേറുകയായിരുന്നു.

എന്നാല്‍ ഇത്തവണ കിരീടം സ്വന്തമാക്കണമെന്ന നിശ്ചയത്തോടെയാണ് കേരളം കളത്തിലിറങ്ങുന്നത്.

രഞ്ജി ട്രോഫി 2025 ടീമുകള്‍

എലീറ്റ് ഗ്രൂപ്പ് എ

  1. ബറോഡ
  2. ജമ്മു കശ്മീര്‍
  3. മഹാരാഷ്ട്ര
  4. മേഘാലയ
  5. മുംബൈ
  6. ഒഡീഷ
  7. സെര്‍വീസസ്
  8. തമിഴ്‌നാട്

എലിറ്റ് ബി

  1. ആന്ധ്ര പ്രദേശ്
  2. ഗുജറാത്ത്
  3. ഹിമാചല്‍ പ്രദേശ്
  4. ഹൈദരാബാദ്
  5. പുതുച്ചേരി
  6. രാജസ്ഥാന്‍
  7. ഉത്തരാഖണ്ഡ്
  8. വിദര്‍ഭ

 

എലീറ്റ് ഗ്രൂപ്പ് സി

  1. ബംഗാള്‍
  2. ബീഹാര്‍
  3. ഹരിയാന
  4. കര്‍ണാടക
  5. കേരളം
  6. മധ്യപ്രദേശ്
  7. പഞ്ചാബ്
  8. ഉത്തര്‍പ്രദേശ്

 

എലീറ്റ് ഗ്രൂപ്പ് ഡി

  1. അസം
  2. ചണ്ഡിഗഢ്
  3. ഛത്തീസ്ഗഢ്
  4. ദല്‍ഹി
  5. ജാര്‍ഖണ്ഡ്
  6. റെയില്‍വേയ്‌സ്
  7. സൗരാഷ്ട്ര
  8. തമിഴ്‌നാട്

 

പ്ലേറ്റ് ഗ്രൂപ്പ്

  1. അരുണാചല്‍ പ്രദേശ്
  2. ഗോവ
  3. മണിപ്പൂര്‍
  4. മിസോറാം
  5. നാഗാലാന്‍ഡ്
  6. സിക്കിം

 

 

Content Highlight: Ranji Trophy 2025: Fixture out