|

ഞാന്‍ നെഞ്ച് വിരിക്കുന്നതല്ല, എന്റെ ശരീരം അങ്ങനെയാണ്: രണ്‍ജി പണിക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പലപ്പോഴും ട്രോളന്മാരുടെ പരിഹാസങ്ങള്‍ക്ക് വിധേയനാവുന്ന താരമാണ് രണ്‍ജി പണിക്കര്‍. അഭിനയിക്കുന്ന ചിത്രങ്ങളില്‍ രണ്‍ജി പണിക്കര്‍ എയര്‍ പിടിച്ചാണ് നില്‍പ്പ് എന്നാണ് പരിഹസിക്കുന്നവര്‍ പൊതുവേ പറയാറുള്ളത്. എന്നാല്‍ താന്‍ അങ്ങനെ മനപ്പൂര്‍വ്വം നില്‍ക്കുന്നതല്ലെന്നും തന്റെ ശരീരം അങ്ങനെയാണെന്നും പറുകയാണ് രണ്‍ജി പണിക്കര്‍. ചിലര്‍ക്ക് അത് ഭംഗിയുള്ളതായും ഭംഗിയില്ലാത്തതെയും തോന്നാറുണ്ടെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഞാന്‍ നെഞ്ച് വിരിക്കുന്നതല്ല, എന്റെ ശരീരം അങ്ങനെയാണ്. ഞാന് ബലം പിടിച്ച് നില്‍ക്കുന്നതല്ല. എന്റെ ശരീരത്തിന്റെ ഒരു വൈരൂപ്യം എന്ന് വേണമെങ്കില്‍ പറയാം. ചിലര്‍ക്ക് ഭംഗിയുള്ളതായും ചിലര്‍ക്ക് ഭംഗിയില്ലാതെയും തോന്നാം. ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്ന ഒരു ബോഡി ലാംഗ്വേജിലേക്ക് അഡാപ്റ്റ് ചെയ്യാന്‍ ഞാന്‍ ശ്രമിക്കുന്നതാവാം. ചിലപ്പോള്‍ വിജയിക്കുന്നുണ്ടാവാം. ചിലപ്പോള്‍ പരാജയപ്പെടുന്നുണ്ടാവാം,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.

അതേസമയം രണ്‍ജി പണിക്കര്‍ അഭിനയിക്കുന്ന പുതിയ വെബ് സീരിസ് മാസ്റ്റര്‍ പീസ് റിലീസിന് ഒരുങ്ങുകയാണ്.
സീരീസ് ഒക്ടോബര്‍ 25 മുതല്‍ ഹോട്സ്റ്റാറില്‍ സ്ട്രീമിങ് തുടങ്ങും. നിത്യ മേനോന്‍, ഷറഫുദ്ദീന്‍, അശോകന്‍, ശാന്തി കൃഷ്ണ, മാല പാര്‍വതി തുടങ്ങിയവരാണ് ഈ സീരീസില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ശ്രീജിത്ത് എന്‍. ആണ് സീരീസ് സംവിധാനം ചെയ്യുന്നത്. മാത്യൂ ജോര്‍ജ് ആണ് നിര്‍മ്മാതാവ്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളില്‍ സീരീസ് സ്ട്രീം ചെയ്യും. കോമഡി ഫാമിലി എന്റര്‍ടെയ്‌നറാകും മാസ്റ്റര്‍ പീസ്.

Content Highlight: Ranji Panicker talks about his body shape

Latest Stories