| Thursday, 21st March 2024, 11:50 am

പെരിയോറിനെപ്പോലെയുള്ള വ്യക്തികളെ ടി.എം. കൃഷ്ണ മഹത്വവല്‍ക്കരിച്ചു; സംഗീത അക്കാദമിയുടെ സമ്മേളനത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് രഞ്ജിനി-ഗായത്രി സഹോദരിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കര്‍ണാടിക് സംഗീതജ്ഞന്‍ ടി.എം കൃഷ്ണ അധ്യക്ഷനാകുന്ന സംഗീത അക്കാദമിയുടെ സമ്മേളനത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച് രഞ്ജിനി-ഗായത്രി സഹോദരിമാര്‍. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഡിസംബര്‍ 25ന് നടക്കുന്ന കച്ചേരിയില്‍ നിന്ന് പിന്മാറുന്നുവെന്ന് ഇരുവരും അറിയിച്ചത്.

കര്‍ണാടിക് സംഗീതത്തിന്റെ മൂല്യങ്ങളെ ടി.എം.കൃഷ്ണ അവഹേളിച്ചുവെന്നും ഇരുവരും ആരോപിച്ചു. സംഗീതലോകത്തിന് ഒരുപാട് നാശനഷ്ടങ്ങളുണ്ടാക്കിയ ആളാണ് ടി.എം.കൃഷ്ണയെന്നും, അയാള്‍ അധ്യക്ഷനാകുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ചാണ് ഈ പിന്മാറ്റമെന്നും ഇവര്‍ വ്യക്തമാക്കി.

‘സംഗീതലോകത്തിന്റെ കൂട്ടായ്മയെ ടി.എം. കൃഷ്ണ മനഃപൂര്‍വം ചവിട്ടിമെതിച്ചു. കര്‍ണാടക സംഗീതജ്ഞര്‍ എന്ന് പറയുന്നതുതന്നെ നാണക്കേടാണെന്ന തരത്തില്‍ ടി.എം. കൃഷ്ണ പ്രചരിപ്പിക്കാനും, സംഗീതത്തിന്റെ ആത്മീയതയെ അവഹേളിക്കാനും ശ്രമിച്ചു.

ബ്രാഹ്‌മണരെ വംശഹത്യ ചെയ്യാനും, ബ്രാഹ്‌മണ സമുദായത്തിലെ സ്ത്രീകളെ നിരന്തരം അധിക്ഷേപിക്കുകയും, അശ്ലീലതയോടെ സംസാരിക്കുകയും, മോശം പദപ്രയോഗങ്ങള്‍ സമൂഹത്തില്‍ സ്വാഭാവികമാക്കാനുമൊക്കെ ശ്രമിച്ച പെരിയോറിനെ മഹത്വവത്കരിച്ച ടി.എം. കൃഷ്ണയെ ഇത്തരം ഉയര്‍ന്നസ്ഥാനത്ത് കൊണ്ടുവരുന്നത് അപകടമാണ്’, രഞ്ജിനി-ഗായത്രിമാരുടെ പോസ്റ്റില്‍ പറഞ്ഞു.

Content Highlight: Ranjani Gayatri sisters said that T M Krishna humilaiates Carnatic music

We use cookies to give you the best possible experience. Learn more