മോഹൻലാൽ, ഭാവന, മധു തുടങ്ങി വമ്പൻ താരനിര ഒന്നിച്ച് ജോഷിയുടെ സംവിധാനത്തിൽ പിറന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രമാണ് നരൻ. മോഹൻലാൽ മുള്ളൻകൊല്ലി വേലായുധൻ എന്ന കഥാപാത്രമായി എത്തിയ ചിത്രത്തിന്റെ രചന നിർവഹിച്ചത് രഞ്ജൻ പ്രമോദ് ആയിരുന്നു.
മോഹൻലാൽ, ഭാവന, മധു തുടങ്ങി വമ്പൻ താരനിര ഒന്നിച്ച് ജോഷിയുടെ സംവിധാനത്തിൽ പിറന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രമാണ് നരൻ. മോഹൻലാൽ മുള്ളൻകൊല്ലി വേലായുധൻ എന്ന കഥാപാത്രമായി എത്തിയ ചിത്രത്തിന്റെ രചന നിർവഹിച്ചത് രഞ്ജൻ പ്രമോദ് ആയിരുന്നു.
അന്നുവരെ കാണാത്ത രീതിയിലുള്ള ഒരു നായക കഥാപാത്രമായിട്ടായിരുന്നു മോഹൻലാൽ ചിത്രത്തിൽ എത്തിയത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു നരൻ നിർമിച്ചത്.
തിയേറ്ററിൽ വലിയ വിജയമായി മാറിയ ചിത്രം റിലീസിന് മുമ്പ് വലിയ പരാജയമായി മാറുമെന്നാണ് എല്ലാവരും കരുതിയതെന്ന് രഞ്ജൻ പ്രമോദ് പറയുന്നു. ഫസ്റ്റ് കട്ട് കണ്ട ആർക്കും സിനിമ വർക്ക് ആയില്ലെന്നും ആന്റണി പെരുമ്പാവൂർ ഒരുപാട് ദേഷ്യപ്പെട്ടെന്നും രഞ്ജൻ പറയുന്നു. സിനിമയുടെ കട്ട് കണ്ട ആന്റണി തകർന്ന് പോയെന്നും സിനിമ ഭ്രാന്തന് നൽകിയ അഭിമുഖത്തിൽ രഞ്ജൻ പ്രമോദ് പറഞ്ഞു
‘നരൻ എന്ന സിനിമ ചെയ്ത് അതിന്റെ പ്രൊഡക്ഷൻ നടന്ന് കൊണ്ടിരിക്കുന്ന സമയത്തും അതൊരു ബ്ലോക്ക്‌ബസ്റ്റർ സിനിമയാണെന്ന് ആരും കരുതിയില്ല. റിലീസ് ചെയ്യുന്നതിന്റെ തലേദിവസം വരെ അതൊരു അട്ടർ ഫ്ലോപ്പാവാനുള്ള ചിത്രമായിരുന്നു.
കാരണം അത് മുമ്പ് കണ്ട ആർക്കും നരൻ വർക്ക് ആയില്ല. അന്ന് ജോഷി സാർ ചിത്രം പ്രൊജക്റ്റ് ചെയ്ത സമയത്ത് ആന്റണി വല്ലാതെ ചൂടാവുകയാണ് ചെയ്തത്. എനിക്ക് ഈ സിനിമ വേണ്ട എന്നാണ് പുള്ളി പറഞ്ഞത്. കുറച്ച് ലാഗുള്ള കട്ട് ആയിരുന്നു അന്ന് ജോഷി സാർ കാണിച്ച് തന്നത്. ഡബ്ബിങ് കഴിഞ്ഞിട്ടുള്ള വേർഷൻ ആയിരുന്നു അത്. ഫൈനൽ വേർഷൻ ആയിരുന്നില്ല.
എന്നാൽ പോലും അതിലൊരു പ്രതീക്ഷയില്ലായിരുന്നു ആന്റണിക്ക്. നരൻ കണ്ടപ്പോൾ പുള്ളി ആകെ തകർന്ന് പോയി. കാരണം അതുവരെ ഉണ്ടായിരുന്ന ഒരു കൺവൻഷണൽ മാസ് സിനിമയിലെ ഒന്നും അതിനകത്ത് ഇല്ലായിരുന്നു സത്യത്തിൽ,’രഞ്ജൻ പ്രമോദ് പറയുന്നു.
Content Highlight: Ranjan Pramod Talk About Mohanlal’s Naran Movie Preview Show