ഓഡിയന്‍സിന്റെ തലക്ക് കൊടുക്കുന്ന അടിയാണ് അത്തരം രംഗങ്ങള്‍; ഷാജി കൈലാസ് ഫോര്‍മുലയെ പറ്റി രഞ്ജന്‍ പ്രമോദ്
Entertainment news
ഓഡിയന്‍സിന്റെ തലക്ക് കൊടുക്കുന്ന അടിയാണ് അത്തരം രംഗങ്ങള്‍; ഷാജി കൈലാസ് ഫോര്‍മുലയെ പറ്റി രഞ്ജന്‍ പ്രമോദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 2nd August 2023, 4:27 pm

കാഴ്ചക്കാരന് മറ്റൊന്നും ചിന്തിക്കാന്‍ അവസരം കൊടുക്കാതെ രസിപ്പിക്കുന്ന രീതിയിലാകണം ഓരോ സിനിമിയുടെയും സ്‌ക്രിപ്റ്റ് ഒരുക്കേണ്ടതെന്ന് സംവിധായകന്‍ രഞ്ജന്‍ പ്രമേദ്.

ഓഡിയന്‍സിനെ ഔട്ടര്‍ വേള്‍ഡിലേക്ക് പോകാന്‍ അനുവദിക്കാതെ സിനിമയില്‍ തന്നെ എന്‍ഗേജ് ചെയ്യിക്കുന്നതായിരിക്കണം എല്ലാ സ്‌ക്രിപ്റ്റുകളെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘എല്ലാ സിനിമയുടെയും സ്‌ക്രിപ്റ്റ് അങ്ങനെ തന്നെയായിരിക്കണം. സിനിമയില്‍ എന്റെ തുടക്കകാലത്ത് സംവിധായകന്‍ ഷാജി കൈലാസിനെ പരിചയപ്പെട്ടിരുന്നു. ഓരോ ഷോട്ട് തുടങ്ങുമ്പോഴും വാക്വം ക്ലീനറിന്റെ ക്ലോസ് അപ് ഷോട്ടുകള്‍, സിഗരറ്റ് കത്തുന്നതിന്റെ ക്ലോസ് അപ്, അവിടെ ഠം എന്നൊരു ബാങ് ഒക്കെ എന്തിനാണ് കൊടുക്കുന്നത്, ഓരോ സീനും എന്തുകൊണ്ടാണ് അങ്ങനെ ഓപ്പണ്‍ ചെയ്യാന്‍ കാരണം എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു.

അപ്പോള്‍ പുള്ളി പറഞ്ഞു, മോനേ, ഒരു സീന്‍ തുടങ്ങുമ്പോള്‍ നമ്മള്‍ ഓഡിയന്‍സിന്റെ തലക്കിട്ട് ഒരു അടി കൊടുക്കണം. അവര്‍ അവിടെ ഇരുന്നോളും.

അടുത്ത സീന്‍ തുടങ്ങുമ്പോള്‍ വീണ്ടും ഒരു അടി കൊടുക്കണം. അപ്പോള്‍ മുമ്പത്തേത് ഒക്കെ മറന്നോളും എന്നാണ് വളരെ റോ ആയിട്ട് പുള്ളി പറഞ്ഞത്.

ഇത് സത്യത്തില്‍ വലിയൊരു ഫോര്‍മുലയാണ്. കാരണം നിങ്ങളുടെ മനസിനെ മറ്റൊരു രീതിയില്‍ ചിന്തിക്കാന്‍ അനുവദിക്കാതെ നിങ്ങള്‍ ഓഡിയന്‍സിന്റെ തലക്കിട്ട് അടി കൊടുത്തുകൊണ്ടേയിക്കണം എന്നു പറയുന്ന ഒരു സാധനം. പുള്ളി വളരെ റോ ആയിട്ടാണ് അത് പറഞ്ഞത്.

ഡയറക്ടേഴ്‌സ് പല രീതിയില്‍ പല ടെക്‌നിക്കുകളും ഉപയോഗിക്കും. ഡ്രമാറ്റിക് ആയ് ഷോട്ടുകളും പഞ്ച് ഉള്ളതുമായ ഷോട്ടുകളാണ് പുള്ളി ഒരു കാലത്ത് ഉപയോഗിച്ചിരുന്നത്.

നമ്മുടെ ജീവിതം എന്ന് പറഞ്ഞാല്‍ എന്നും ഒരുപോലുള്ള, പ്രത്യേകിച്ച് നാടകീയതകളൊന്നും നമുക്ക് ഫീല്‍ ചെയ്യാറില്ലാത്തതല്ലേ. എന്നാല്‍ ജീവിതം സംഭവ ബഹുലമാണ്. അത് മ്യൂസിക് ഒക്കെയിട്ട് ക്യാമറാ ആംഗിളൊക്കെ കൊണ്ട് ഇങ്ങനെയാക്കിയെടുക്കുകയാണല്ലോ,’ അദ്ദേഹം പറഞ്ഞു.

ഒ. ബേബിയാണ് രഞ്ജന്‍ പ്രമോദിന്റെ സംവിധാനത്തില്‍ പുറത്തുവന്ന പുതിയ ചിത്രം. അദ്ദേഹം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും.

 

ദിലീഷ് പോത്തനാണ് ചിത്രത്തിലെ പ്രധാനവേഷത്തിലെത്തിയത്. അദ്ദഹത്തിന് പുറമെ രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

 

Content highlight: Ranjan Pramod about scripts