| Thursday, 13th September 2018, 9:28 pm

രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ഒക്ടോബര്‍ മൂന്നിന് ചുമതലയേല്‍ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. ഒക്ടോബര്‍ മൂന്നിന് ഗൊഗോയ് ഔദ്യോഗികമായി ചുതലയേല്‍ക്കും. രാജ്യത്തിന്റെ 46ാമത് ചീഫ് ജസ്റ്റിസാണ് ഗോഗോയി.

നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര്‍ 2 ന് സ്ഥാനമൊഴിയും. ഗൊഗോയിയുടെ പേര് ദീപക് മിശ്ര നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു.

ജസ്റ്റിസ് ഗോഗോയ് അടക്കമുള്ള സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ജനുവരി 12 ന് ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. കേസുകള്‍ വിഭജിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്താ സമ്മേളനം.

ALSO READ: മാതൃക്ഷേമ പദ്ധതിയില്‍ ഒരു രൂപ പോലും ചിലവഴിക്കാതെ യോഗി സര്‍ക്കാര്‍

അസം സ്വദേശിയായ ഗൊഗോയി 1954-ലാണ് ജനിച്ചത്. 2001 ല്‍ അദ്ദേഹം ഗുവഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തുടര്‍ന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2011-ല്‍ അവിടുത്തെ ചീഫ് ജസ്റ്റിസായി. അടുത്ത വര്‍ഷം തന്നെ അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. 2019 നവംബര്‍ 17 ന് വിരമിക്കും.

ഗൊഗോയ്ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ജസ്റ്റിസ് ചെലമേശ്വര്‍ ആയിരുന്നു ദീപക് മിശ്ര കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന ജഡ്ജി. എന്നാല്‍ അദ്ദേഹം മെയ് 18 ന് വിരമിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more