Advertisement
Entertainment
ആ സൂപ്പർ ഹിറ്റ്‌ ചിത്രം എഡിറ്റ്‌ ചെയ്തത് ഓർക്കുമ്പോൾ ഇന്നും പേടിയാണ്, അതിന്റെ രണ്ടാംഭാഗം വേണമെന്ന് പറയുന്നവർ മിണ്ടാതിരിക്കണം: രഞ്ജൻ എബ്രഹാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 26, 10:43 am
Wednesday, 26th June 2024, 4:13 pm

മലയാളികൾ ഇന്നും ഓർത്തോർത്ത് ചിരിക്കുന്ന ഹാസ്യ ചിത്രമാണ് സി. ഐ. ഡി മൂസ. ജോണി ആന്റണി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് എന്നും ഗംഭീര റിപീറ്റ് വാല്യൂവാണ്.

ഈയിടെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാവും എന്ന തരത്തിൽ ചില വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ സി.ഐ.ഡി മൂസയുടെ രണ്ടാംഭാഗം വേണമെന്ന് പറയുന്നവരോട് മിണ്ടാതിരിക്കാനാണ് താൻ പറയുന്നതെന്ന് എഡിറ്റർ രഞ്ജൻ എബ്രഹാം പറയുന്നു.

രഞ്ജൻ എബ്രഹാം ആയിരുന്നു സി.ഐ.ഡി മൂസയുടെ എഡിറ്റർ. ചിത്രത്തിന്റെ എഡിറ്റിങ്ങിനെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും പേടിയാണെന്നും അതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ലെന്നും രഞ്ജൻ എബ്രഹാം പറയുന്നു. ഒരു ജൂലൈ 2ന് ഷൂട്ട്‌ കഴിഞ്ഞ് ജൂലൈ 4ന് റിലീസ് ചെയ്ത ചിത്രമാണ് അതെന്നും അദ്ദേഹം പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു രഞ്ജൻ എബ്രഹാം.

 

‘സി.ഐ.ഡി മൂസയുടെ എഡിറ്റിങ്ങിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുമ്പോഴും പേടിയാണ്. ജോണി അതിന്റെ സെക്കന്റ്‌ പാർട്ട്‌ വേണമെന്നൊക്കെ പറയുമ്പോൾ ഞാൻ അവരോട് പറയും, ചുമ്മാ മിണ്ടാതിരിക്ക് എന്നാണ്.

അതിന്റെ ഫസ്റ്റ് പാർട്ട്‌ എഡിറ്റ്‌ ചെയ്തതിന്റെ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. അത് വലിയൊരു എഫേർട്ട് ആയിരുന്നു. കാരണം ഷൂട്ടിങ് ഒരുപാട് നീണ്ടു പോയ ചിത്രമായിരുന്നു അത്. ഒരു ജൂലൈ 2നാണ് സിനിമയുടെ ഷൂട്ട്‌ കഴിഞ്ഞത്. അത്രയേറേ കണ്ടന്റ് ഉള്ള ചിത്രമായിരുന്നു അത്. ജൂലൈ 4നാണ് സിനിമ റിലീസ് ചെയ്തത്.

ജൂലൈ മൂന്നിന് രാവിലെയാണ് അതിലെ രണ്ട് പാട്ട് എഡിറ്റ്‌ ചെയ്ത് തീർക്കുന്നത്. ജയിംസ് ബോണ്ടിന് ഡിറ്റോ, പിന്നെ അർജുനെ ട്രെയ്ൻ ചെയ്യുന്ന പാട്ടും. ആ പാട്ട് ഒഴിവാക്കമെന്ന് ഞാൻ പറഞ്ഞിരുന്നു. പക്ഷെ സമ്മതിച്ചില്ല,’രഞ്ജൻ എബ്രഹാം പറയുന്നു.

 

Content Highlight: Ranjan Abraham Talk About C.I.D Moosa Movie Editing