| Tuesday, 20th April 2010, 1:52 pm

ട്വിറ്ററില്‍ ട്വീറ്റ് ചെയ്യുന്നതില്‍ കാര്യമില്ല : രണ്‍ബീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ : ഇന്ത്യന്‍ രാഷ്ട്രീയത്തിലും കായികലോകത്തും ബോളിവുഡിലുമെല്ലാം ഇന്ന് ട്വിറ്റര്‍ ട്വീറ്റ് ചെയ്തു കത്തികയറുകയാണ് .എന്നാല്‍ കപൂര്‍ കുടുംബത്തിലെ ഇളമുറക്കാരനായ രണ്‍ബീര്‍ കപൂറിന് ട്വിറ്ററിനോട് വലിയ താല്പര്യമില്ല.താല്പര്യമില്ല എന്നു മാത്രമല്ല കുറച്ചധികം എതിര്‍പ്പുമുണ്ട് .

ട്വിറ്ററില്‍ അക്കൗണ്ട് ഉള്ള രണ്‍ബീര്‍ സ്ഥിരം ട്വീറ്റ് ചെയ്യുന്ന സ്വഭാവക്കാരനല്ല.അതില്‍ വലിയ കാര്യമില്ലെന്നാണ് രണ്‍ബീറിന്റെ വാദം. ” ഞാന്‍ ഇപ്പോള്‍ ഭക്ഷണം കഴിക്കുകയാണ് ,ഞാന്‍ ബാത്ത്‌റൂമിലേക്ക് നടക്കുകയാണ് തുടങ്ങിയ തരത്തില്‍ ഒരാളുടെ പതിവ് രീതികള്‍ ട്വിറ്ററിലൂടെ ട്വീറ്റ് ചെയ്ത് നാട്ടുകാരെ അറിയിക്കുന്നതിന്റെ ആവശ്യകത എന്താണെന്ന് തനിക്ക് മനസ്സിലാവുന്നില്ല “-രണ്‍ബീര്‍ പറയുന്നു.

തന്റെ ജോലിയിലൂടെ തന്നെ കുറിച്ച് ആളുകള്‍ സംസാരിക്കണം അല്ലാതെ ട്വീറ്റിലൂടെ അല്ല.തന്റെ സിനിമയിലൂടെ താന്‍ ആരാധകരുമായി സംസാരിക്കുകയാണ് ചെയ്യുന്നത് മനസ്സിലുള്ളത് വെളിപ്പെടുത്തി. അതേസമയം രണ്‍ബീറിന്റെ മുന്‍കാമുകിയും ഓം ശാന്തി ഓം ഫെയിംമുമായ ദീപികാ പദുകോണ്‍ ട്വിറ്ററിലെ സ്ഥിരം സന്ദര്‍ശകയാണ് .

Latest Stories

We use cookies to give you the best possible experience. Learn more