| Wednesday, 9th December 2015, 3:52 pm

റാണി മുഖര്‍ജി അമ്മയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബോളിവുഡ് താരം റാണി മുഖര്‍ജിയ്ക്കും ആദിത്യ ചോപ്രയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചു.

ഇന്ന് രാവിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ജനന വാര്‍ത്ത റിഷി കപൂറാണ് ആദ്യമായി ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്. ആദിറ എന്നാണ് കുഞ്ഞിന്റെ പേര്.

കുഞ്ഞ് ആരോഗ്യവതിയായി ഇരിക്കുന്നതായി റാണി മുഖര്‍ജി പ്രസ്താവനയില്‍ അറിയിച്ചു. തനിക്കും കുടുംബത്തിനും പിന്തുണയും പ്രാര്‍ത്ഥനയും നല്‍കിയ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും റാണി മുഖര്‍ജി പ്രസ്താവനയില്‍ പറയുന്നു.

ദൈവം ഒരു പെണ്‍കുഞ്ഞിനെ നല്‍കി ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനമാണ് ഇത്. സന്തോഷത്തോടെ ഞങ്ങള്‍ പുതിയ ജീവിതം ആരംഭിക്കുകയാണെന്നും റാണി മുഖര്‍ജി പറയുന്നു.

2014 ഏപ്രിലില്‍ ആയിരുന്നു ഇരുവരുടേയും വിവാഹം

We use cookies to give you the best possible experience. Learn more