| Saturday, 10th February 2024, 10:41 pm

ഐ.പി.എൽ ടീമുകൾ തലയിൽ കൈവെച്ചുപോവും; ലേലത്തിൽ എടുക്കാത്തവന്റെ അഴിഞ്ഞാട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ രങ്ക്പൂര്‍ റൈഡേഴ്‌സിന് തകര്‍പ്പന്‍ വിജയം. ചാറ്റോഗ്രാം ചലഞ്ചേഴ്‌സിനെ 53 റണ്‍സിനാണ് രങ്ക്പൂര്‍ തകര്‍ത്തുവിട്ടത്. ഷേര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ റൈഡേഴ്സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത് റൈഡേഴ്‌സ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് നേടിയത്. റങ്ക്പൂര്‍ ബാറ്റിങ് നിരയില്‍ റീസ ഹെന്‍ഡ്രിക്‌സ് 41 പന്തില്‍ 58 റണ്‍സും ജെയിംസ് നിഷാം 26 പന്തില്‍ പുറത്താവാതെ 51 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

അഞ്ച് ഫോറുകളും മൂന്ന് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഹെന്‍ഡ്രിക്‌സിന്റെ തകര്‍പ്പന്‍ പ്രകടനം. മറുഭാഗത്ത് ജെയിംസ് അഞ്ച് ഫോറുകളും മൂന്ന് സിക്സും നേടി. ചലഞ്ചേഴ്‌സ് ബൗളിങ്ങില്‍ സലാവുദ്ദീന്‍ സക്കില്‍ രണ്ട് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചാറ്റോഗ്രാം 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് മാത്രമാണ് നേടിയത്.

ചലഞ്ചേഴ്‌സിന്റെ ബാറ്റിങ് നിരയില്‍ സൈക്കത്ത് അലി 45 പന്തില്‍ 63 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഒപ്പം നായകന്‍ ഷുവഗത ഹോം 13 പന്തില്‍ 31 റണ്‍സും നേടി അവസാനം വെടിക്കെട്ട് പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.

റൈഡേഴ്‌സ് ബൗളിങ് നിരയില്‍ ഷാക്കിബ് അല്‍ ഹസന്‍, ജെയിംസ് മീശാം എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തി. ബാക്കിയുള്ള ഒരു വിക്കറ്റ് നേടിയത് ഇമ്രാന്‍ താഹിറും ആയിരുന്നു.

വിജയത്തോടെ ബംഗ്ലാദേശ പ്രീമിയര്‍ ലീഗില്‍ എട്ട് മത്സരങ്ങളില്‍ നിന്നും ആറു വിജയവും രണ്ടു തോല്‍വിയും അടക്കം 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് റങ്ക്പൂര്‍.

മറുഭാഗത്ത് ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും അഞ്ചു വിജയവും മൂന്ന് തോല്‍വിയും അടക്കം പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ചലഞ്ചേഴ്‌സ്.

ഫെബ്രുവരി 13ന് കുല്‍ന ടൈഗേഴ്‌സിനെതിരെയാണ് റൈഡേഴ്സിന്റെ അടുത്ത മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ കോമില്ല വിക്ടോറിയന്‍സാണ് ചലഞ്ചേഴ്‌സിന്റെ എതിരാളികള്‍.

Content Highlight: Rangpur Riders beat Chattogram Challengers in Bangladesh Premier League

We use cookies to give you the best possible experience. Learn more