മുംബൈ: ലാന്‍ഡ് റോവറിന്റെ ഏറ്റവും പുതിയ ആഡംബര എസ്.യു.വി റെയ്ഞ്ച് റോവര്‍ ഇവോക് നിരത്തിലേക്കെത്തുന്നു. നവംബര്‍ 19 ന് മുംബൈയിലാണ് കാറിന്റെ ലോഞ്ചിങ് നടക്കുക.
2011 ല്‍ വിപണിയിലെത്തിയ ഇവോക്ക് ആദ്യമായാണ് പരിഷ്‌ക്കാരങ്ങള്‍ക്ക് വിധേയമാവുന്നത്. പരിഷ്‌ക്കരിച്ച പുതിയ മോഡല്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ജെ.എല്‍.ആര്‍ അവതരിപ്പിച്ചിരുന്നത്.
പുതിയ ഇവോക്കും ഇന്ത്യയില്‍തന്നെയാണ് അസംബിള്‍ ചെയ്തത്.ഇവോക്ക് 2016 ന്റെ ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
മെച്ചപ്പെട്ട സാങ്കേതിക വിദ്യയും ഡിസൈനിലെ പുതുമയും ആഢംബര വാഹന ശ്രേണിയില്‍ 2016 മോഡല്‍ റേഞ്ച് റോവര്‍ ഇവോക്കിനെ ശ്രദ്ധേയമാക്കുന്നു. നിലവില്‍ 48.73ലക്ഷം രൂപയാണ് ഇവേക്കിന് ഉള്ളത്.
ഫ്രണ്ട് ബമ്പര്‍, വലിയ എയര്‍ ഇന്‍ടേക്ക് പുതിയ ഗ്രില്‍ പുതുക്കിയ ഡിസൈനുള്ള അലോയ് വീല്‍ എന്നിവ വാഹനത്തിന് പുതുമ നല്‍കുന്നു. പുതിയ ടെയില്‍ ഗേറ്റ് സ്‌പോയിലറുകളും എല്‍ഇഡി സ്‌റ്റോപ്പ്‌ലൈറ്റും വാഹനത്തിലുണ്ട്. പുതിയ സീറ്റും ഡോര്‍ കേസിംഗുമൊക്കെ വിവിധ വര്‍ണങ്ങളിലാണ് വാഹനത്തിലെത്തുന്നത്.
8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ബേസ്ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് വാഹനത്തിലുള്ളത്. ഓള്‍ ടൈറൈന്‍ പ്രോഗ്രാം കണ്‍ട്രോള്‍, ലേന്‍ കീപ്പിംഗ് അസിസ്റ്റ്. ഓട്ടോണോമസ് എമര്‍ജന്‍സി ബ്രേക്കിംഗ് എന്നിവ എന്നീ സംവിധാനങ്ങളും വാഹനത്തിലുണ്ടാകും.
ഹാന്‍ഡ്‌സ് ഫ്രീ ടെയ്ല്‍ഗെയ്റ്റ് സൗകര്യം, ഹെഡ് അപ്പ് ഡിസ്‌പ്ലേ, സറൗണ്ട് കാമറ സിസ്റ്റം, 17 സ്പീക്കറുകള്‍, 825 വാട്‌സ്് മെറിഡിയന്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, റിയര്‍ സീറ്റ് എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയ സവിശേഷതകളും ഇവോക്കിന് സ്വന്തം.