നിലവില്‍ ക്രിക്കറ്റിലെ തന്റെ പ്രിയപ്പെട്ട സ്പിന്നര്‍മാര്‍ ആരൊക്കെയാണെന്ന് പറഞ്ഞിരിക്കുകയാണ് ശ്രീലങ്കന്‍ ഇതിഹാസം രംഗന ഹെറാത്ത്. ഇന്ത്യന്‍ സ്പിന്‍ മാന്ത്രികന്‍ ആര്‍. അശ്വിനെയും ഓസീസ് താരം നഥാന്‍ ലിയോണിനെയുമാണ് ലങ്കന്‍ ഇതിഹാസം തെരഞ്ഞെടുത്തത്. ഇവര്‍ക്ക് പുറമേ സൗത്ത് ആഫ്രിക്കയുടെ കേശവ് മഹാരാജിനെയും ഇന്ത്യന്‍ ഇടംകയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും അദ്ദേഹം തെരഞ്ഞെടുത്തു.
‘നിലവില്‍ മികച്ച ഫിംഗര്‍ സ്പിന്നര്‍മാരെ തെരഞ്ഞെടുക്കുകയാണെങ്കില്‍ അത് ലിയോണും അശ്വിനുമാണ്. ഞാന്‍ ഇഷ്ടപ്പെടുന്ന മറ്റൊരു താരം സൗത്ത് ആഫ്രിക്കയുടെ കേശവ് മഹാരാജ് ആണ്. കുല്‍ദീപ് യാദവ് ബൗള്‍ ചെയ്യുന്നത് കാണാനും എനിക്ക് എപ്പോഴും താത്പര്യമാണ്. ശ്രീലങ്കന്‍ താരങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍ പ്രഭാത് ജയസൂര്യയാണ് എന്റെ മനസില്‍ വരുന്ന പേര്,’ ഹെറാത്തിനെ ഉദ്ധരിച്ച് ക്ലിക്ക്‌ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്തു.
ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് ഹെറാത്ത്. 1999 ലങ്കക്കായി ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ച താരം 93 മത്സരങ്ങളില്‍ 170 ഇന്നിങ്‌സുകളില്‍ നിന്നും 433 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. 28.1 ആവറേജിലും 2.80 എക്കണോമിലുമാണ് താരം ടെസ്റ്റില്‍ പന്തെറിഞ്ഞത്.
ഏകദിനത്തില്‍ 71 മത്സരങ്ങളില്‍ 67 ഇന്നിങ്‌സില്‍ നിന്നും എതിരാളികളുടെ 74 വിക്കറ്റുകളാണ് ഹെറാത്ത് നേടിയത്. കുട്ടിക്രിക്കറ്റില്‍ 17 മത്സരങ്ങളില്‍ നിന്നും 18 വിക്കറ്റുകളും താരം നേടി.
അതേസമയം ഇന്ത്യ-ശ്രീലങ്ക മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ശ്രീലങ്ക സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീട് നടന്ന രണ്ട് മത്സരവും വിജയിച്ചുകൊണ്ട് ശ്രീലങ്ക പരമ്പര വിജയം ഉറപ്പാക്കുകയായിരുന്നു. നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യക്കെതിരെ ശ്രീലങ്ക ഒരു ഏകദിന പരമ്പര നേടുന്നത്.
പരമ്പരയില്‍ ലങ്കന്‍ സ്പിന്നര്‍മാര്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 27 വിക്കറ്റുകളാണ് സ്പിന്നര്‍മാര്‍ പരമ്പരയില്‍ വീഴ്ത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ടീമായി മാറാനും ലങ്കയ്ക്ക് സാധിച്ചു.
Content Highlight: Rangana Herath Talks His Favorite Spin Bowlers