Advertisement
national news
'ഇത് ജനാധിപത്യത്തില്‍ നിലനില്‍ക്കുന്ന അന്ധകാരത്തിലേക്കുള്ള വെളിച്ചം'; വിശ്വാസ വോട്ടെടുപ്പിന്റെ വിജയത്തിന് പിന്നാലെ സുര്‍ജേവാല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Aug 14, 11:57 am
Friday, 14th August 2020, 5:27 pm

ജയ്പൂര്‍: രാജസ്ഥാനിലെ വിശ്വാസ വോട്ടെടുപ്പ് ജനാധിപത്യത്തിന്റെ പല കോണുകളിലും നിലനില്‍ക്കുന്ന അന്ധകാരത്തിലേക്ക് ഒരു ബപുതിയ വെളിച്ചം കൊണ്ട് വന്നിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. അശോക് ഗെലോട്ട് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് വിജയിച്ചതിന് ശേഷമായിരിക്കും

‘ഇന്ന് രാജസ്ഥാനിലെ വിശ്വാസ വോട്ടെടുപ്പ് ജനാധിപത്യത്തിന്റെ പല കോണുകളിലും നിലനില്‍ക്കുന്ന അന്ധകാരത്തിലേക്ക് ഒരു ‘പുതിയ വെളിച്ചം’കൊണ്ട് വന്നിരിക്കുന്നു. രാജസ്ഥാനിലെ ‘എട്ട് കോടി ജനങ്ങളുടെ പരിധിയില്ലാത്ത സാധ്യതകളിലെ വിശ്വാസം’ വെറുപ്പിനെയും നിഷേധാത്മകതയെയും നിരാശയെയും പരാജയപ്പെടുത്തിയിരിക്കുന്നു,’ സുര്‍ജെ വാലെ പ്രതികരിച്ചു.

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ എപ്പോഴും ഒരുമിച്ചാണെന്ന് തെളിയിച്ചിരിക്കുന്നുവെന്ന് സച്ചിന്‍ പൈലറ്റ് വിശ്വാസ വോട്ടെടുപ്പ് വിജയിച്ചതിന് പിന്നാലെ പ്രതികരിച്ചിരുന്നു.

അസംബ്ലിയില്‍ ഞങ്ങള്‍ എവിടെയിരിക്കുന്നു എന്നത് മുഖ്യമല്ല. അതിന്റെ മേല്‍ പ്രതികരിക്കാനില്ലെന്നും പൈലറ്റ് പറഞ്ഞു.

‘കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഒരുമിച്ചാണെന്ന് തെളിഞ്ഞിരിക്കുന്നു. അസംബ്ലിയില്‍ എവിടെയിരിക്കുന്നു എന്നത് മുഖ്യമല്ല. സീറ്റിംഗ് നടത്തിയത് സ്പീക്കറാണ്. അതിന്റെ മേല്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഞാന്‍ ഇല്ല,’ ഗെലോട്ട് പ്രതികരിച്ചു.

നേരത്തെ രാജസ്ഥാന്‍ സര്‍ക്കാരിനെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് അസംബ്ലിയില്‍ സംസാരിക്കവെ ഗെലോട്ട് പറഞ്ഞിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബി.എസ്.പി എം.എല്‍.എമാരും ഗെലോട്ട് സര്‍ക്കാരിന് അനുകൂലമായാണ് വോട്ട് ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Surjewala comment on rajastan Government’s floor test