രാംഗഡ് ഉപതെരഞ്ഞെടുപ്പ് ; ബി.ജെ.പിയെ പിന്നിലാക്കി കോണ്‍ഗ്രസിന്റെ കുതിപ്പ്
national news
രാംഗഡ് ഉപതെരഞ്ഞെടുപ്പ് ; ബി.ജെ.പിയെ പിന്നിലാക്കി കോണ്‍ഗ്രസിന്റെ കുതിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st January 2019, 11:14 am

ന്യൂദല്‍ഹി: രാംഗഡ് ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്നിലാക്കി കോണ്‍ഗ്രസിന്റെ മുന്നേറ്റം. 9720 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥി സഫിയാ ഖാന്‍ മുന്നേറുന്നത്.

അതേസമയം ജിന്ദ് മണ്ഡലത്തില്‍ ജെ.ജെ.പി(ജന്നായക് ജനതാ പാര്‍ട്ടി) യുടെ ദിഗ് വിജയ് ചൗതാലയാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇവിടെ ബി.ജെ.പി രണ്ടാമതും കോണ്‍ഗ്രസ് മുന്നാമതുമാണ്.

രാംഗഡില്‍ ബി.ജെ.പിയെ പിന്നിലാക്കിയാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. 46,956 വോട്ടുകളാണ് കോണ്‍ഗ്രസിന്റെ സഫിയാ ഖാന് ലഭിച്ചത്.
ബി.ജെ.പി സ്ഥാനാര്‍ത്ഥി സുഖ്‌വാന്തിന് 37236 വോട്ടുകളാണ് ലഭിച്ചത്.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തന്നെ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള പോരാട്ടമായിരുന്നു ഇവിടെ നടന്നത്. 12 മണിയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. 21 സ്ഥാനാര്‍ത്ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്.


കേരളത്തോട് എന്തിനീ ക്രൂരത? ; പ്രളയാനന്തരം മോദി സര്‍ക്കാര്‍ കേരളത്തോട് കാട്ടിയ ക്രൂരതകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ് തോമസ് ഐസക്


ജിന്ദ് മണ്ഡലത്തില്‍ 4242 വോട്ടുകള്‍ക്കാണ് ജെ.ജെ.പിയുടെ ദിഗ് വിജയ് ചൗതാല മുന്നിട്ടുനില്‍ക്കുന്നത്. ഇവിടെ 3688 വോട്ടുമായി ബി.ജെ.പി പിന്നിലാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 1745 വോട്ടുകലാണ് ലഭിച്ചത്.

വിജയിക്കുമെന്നതില്‍ ആത്മവിശ്വാസമുണ്ടെന്നും ബി.ജെ.പിയെ ഭരണത്തില്‍ നിന്നും ഇറക്കിയിരിക്കുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ടെസ്റ്റ് ഡോസ് മാത്രമാണ് ഇതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

ഐ.എന്‍.എല്‍.ഡിയുടെ എം.എല്‍.എ ഹരി ചന്ദ് മിദ്ധ മരിച്ചതിനെ തുടര്‍ന്നാണ് ജിന്ദില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിടിനിടെ ബി.എസ്.പി സ്ഥാനാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നായിരുന്നു രാംഗഡില്‍ തെരഞ്ഞെടുപ്പ് നീട്ടി വെച്ചത്.

മൂന്ന് സംസ്ഥാനങ്ങളിലെ ജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് രണ്ടിടത്തും തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

നിലവില്‍ മണ്ഡലം ഐ.എന്‍.എല്‍.ഡിയുടേതാണെങ്കിലും സംസ്ഥാനത്ത് 2014 ല്‍ ഭരണം നേടിയ ജയം വോട്ടര്‍മാരെ മാറ്റി ചിന്തിപ്പിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്. ഹരി ചന്ദ് മിദ്ധയുടെ മകന്‍ ഐ.എന്‍.എല്‍.ഡിയില്‍ നിന്ന് രാജിവെച്ച് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായതും പാര്‍ട്ടിക്ക് നേട്ടമാണ്.