ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭാ പുന:സംഘടനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. കഴിവില്ലാത്തവരുടെ ഒരു സംഘമാണ് ഇപ്പോഴത്തെ മന്ത്രിസഭയെന്നും അത് ബോധ്യമുള്ളതിനാല്‍ നടത്തുന്ന അഴിച്ചുപണിയാണിതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. അഴിച്ചുപണി നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: ഗുര്‍മീതിന്റെയും വളര്‍ത്തുമകളുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചു
ഞായറാഴ്ചയാണ് കേന്ദ്ര മന്ത്രിസഭാ പുന:സംഘടന നടക്കുന്നത്. ഇതിനു മുന്നോടിയായി വിവിധ മന്ത്രിമാര്‍ രാജിവെച്ചിട്ടുണ്ട്. കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ബന്ദാരു ദത്താത്രേയ ഇന്നലെ രാജി വെച്ചിരുന്നു. നൈപുണ്യ വികസന വകുപ്പ് മന്ത്രി രാജീവ്
പ്രതാപ് റൂഡിയും കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ഇവര്‍ക്കു പുറമെ ജലവിഭവമന്ത്രി ഉമാ ഭാരതി, കൃഷിമന്ത്രി രാധാമോഹന്‍ സിംഗ്, ജലവിഭവസഹമന്ത്രി സജ്ഞീവ് ബല്യന്, ചെറുകിട സംരഭ വകുപ്പ് മന്ത്രി കല്‍രാജ് മിശ്ര, സഹമന്ത്രി ഗിരിരാജ് സിംഗ് തുടങ്ങിയവരും പുറത്ത് പോകുമെന്നാണ് സൂചന.
പുന:സംഘടനയെ വിമര്‍ശിച്ച സുര്‍ജേവാല പ്രധാനമന്ത്രി ഇപ്പോള്‍ ആശങ്കാകുലനാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൗരു ആലോചന നടത്തിയതെന്നും പറഞ്ഞു. മന്ത്രിസഭാ പുന:സംഘടന വഴിയെങ്കിലും രാജ്യത്ത് മെച്ചപ്പെട്ട ഭരണം കൊണ്ടുവരാന്‍ പ്രധാനമന്ത്രിക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കര്‍ണാടക, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും മന്ത്രിസഭയില്‍ വിപുലമായ അഴിച്ചുപണിക്ക് തീരുമാനിച്ചത്. മുന്നണിയിലേക്ക് പുതുതായെത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മന്ത്രിസഭയില്‍ അവസരം നല്കി അടുത്ത തെരഞ്ഞെടുപ്പിലും കൂടെ നിര്‍ത്തുക എന്ന ലക്ഷ്യവും പുനസംഘടനയുടെ പിന്നിലുണ്ട്.