ന്യൂ ദല്‍ഹി: ദേശീയ തലത്തില്‍ വിശാല സഖ്യമില്ലെന്ന് സി.പി.ഐ.എം. ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. വിശാല സഖ്യം തെരഞ്ഞെടുപ്പിന് ശേഷം മാത്രമാണന്നും യെച്ചൂരി വ്യക്തമാക്കി.
സംസ്ഥാനതലത്തില്‍ മത്സരിക്കേണ്ട സീറ്റുകളുടെ എണ്ണം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനിക്കുമെന്നും മാര്‍ച്ച് 3,4 തീയതികളില്‍ കമ്മിറ്റിയോഗം ഉണ്ടാകുമെന്നും യെച്ചൂരി വിശദമാക്കി.
അതേസമയം റഫേലില്‍ ജെ.പി.സി. അന്വേഷണം വേണ്ടമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാന്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നും യെച്ചൂരി ആരോപിച്ചു. പശുവിനെ കൊന്നുവെന്നാരോപിച്ച് മൂന്ന് പേര്‍ക്കെതിരെ ദേശസുരക്ഷ നിയമം മൂലം കേസെടുത്ത സംഭവത്തിലായിരുന്നു യെച്ചൂരിയുടെ പ്രതികരണം.
പശ്ചിമ ബംഗാളില്‍ സി.പി.ഐ.എമ്മുമായി ധാരണയ്ക്ക് തയ്യാറാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സഖ്യ സാധ്യത നിലനില്‍ക്കുന്നതായി പി.സി.സി അ്‌യക്ഷന്‍ സോമേന്ദ്രനാഥ് മിത്ര വ്യക്തമാക്കി.
WATCH THIS VIDEO