| Friday, 5th October 2012, 12:29 pm

എന്റെ മുത്തച്ഛനാണ് രാജ്കപൂറെന്ന് നാളെ ലോകം പറയണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫേസ് ടു ഫേസ് / രണ്‍ബീര്‍ കപൂര്‍
മൊഴിമാറ്റം / വിന്നി


ബോളിവുഡിന്റെ രാജാക്കന്‍മാരിലൊരാളായ രണ്‍ബീര്‍ കപൂറിന്റെ കണ്ണുകള്‍ ഏത് പെണ്‍കുട്ടിയേയും ആകര്‍ഷിക്കും. രണ്‍ബീറിന്റെ അമ്മയുടെ അതേ കണ്ണുകള്‍.. കഥ പറയുന്ന കണ്ണുകള്‍… അമ്മയും മകനും തമ്മിലുള്ള ഈഴടുപ്പത്തിന്റെ ആഴം ആ കണ്ണുകള്‍ തന്നെയാണ്. തന്റെ പ്രിയപ്പെട്ട അമ്മയെക്കുറിച്ചും അമ്മ തന്ന സ്വാതന്ത്ര്യത്തെക്കുറിച്ചും ബാല്യത്തില്‍ നിന്നോര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് രണ്‍ബീര്‍ കപൂര്‍….[]
കുട്ടിക്കാലത്ത് സിനിമയില്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

എന്റേത് സിനിമാ കുടുംബമാണ്. അതുകൊണ്ടുതന്നെ അങ്ങനെയാണ് ഞാന്‍ സിനിമയില്‍ എത്തിയതെന്നാണ് ആളുകള്‍ കരുതുക. എന്നാല്‍ പഠനത്തിനായി  വിദേശത്ത് പോയതുകൊണ്ട് മാത്രമാണ് സിനിമയിലെത്തിയത്. അമേരിക്കയിലെ ഫിലിം സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരു കാര്യം ഞാന്‍ മനസ്സിലാക്കി, എന്റെ ചുറ്റും ആളുകള്‍ നില്‍ക്കുമ്പോള്‍ എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. അതിന് ശേഷം കുറേക്കൂടി ഉത്തരവാദിത്തത്തോടെ കാര്യങ്ങളെ സമീപിക്കാന്‍ ശ്രദ്ധിച്ചു.
സ്‌കൂള്‍ ജീവിതം?
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ബോംബെയിലെത്തിയത്. പ്ലസ്ടു പഠിച്ചത് എച്ച്.ആര്‍ കോളേജിലാണ്. എന്നാല്‍ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഞാന്‍ ഇടത്തരക്കാരനായിരുന്നു. വര്‍ഷത്തില്‍ മൂന്ന് തവണ എന്റെ അമ്മ കരയുമായിരുന്നു. എല്ലാ ആറ് മാസം കഴിയുമ്പോഴും എന്റെ പ്രോഗ്രസ്സ് കാര്‍ഡ് കിട്ടുമ്പോഴാണ് അമ്മ കരഞ്ഞിരുന്നത്. എല്ലാ വിഷയത്തിലും ഞാന്‍ പാസ്സാകുമായിരുന്നു. പക്ഷേ, വലിയ മാര്‍ക്കൊന്നും ഉണ്ടാവുമായിരുന്നില്ല. അച്ഛനോട് പറയും എന്ന് പറഞ്ഞ് അവര്‍ എന്നെ ഭീഷണിപ്പെടുത്തുമായിരുന്നു. അച്ഛനെ എനിക്ക് ഭയങ്കര പേടിയായിരുന്നു. നല്ല കനത്ത ശബ്ദമായിരുന്നു അദ്ദേഹത്തിന്. കണക്കിനും ഇംഗ്ലീഷിനും ഞാന്‍ മിടുക്കനായിരുന്നു.പ്രത്യേകിച്ചും ഷേക്‌സ്പിയറിന്റെ “മര്‍ച്ചന്റ് ഓഫ് വെനീസ്” ഒരുപാടിഷ്ടമായിരുന്നു. ആ പേപ്പറിന് നല്ല മാര്‍ക്കുമുണ്ടായിരുന്നു.
താങ്കളുടെ എന്തെല്ലാം കാര്യങ്ങളായിരുന്നു അമ്മയ്ക്ക് ഇഷ്ടമില്ലാതിരുന്നത്?

ഒരുപാട്… ഞാന്‍ രാത്രിയില്‍ പല്ല് തേക്കാറില്ല. പച്ചക്കറി കഴിക്കാറില്ല. ഇത്തരം കാര്യങ്ങളൊന്നും അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു. എന്നാല്‍ ഞാന്‍ വീട്ടിലുള്ളപ്പോള്‍ അമ്മയെ ഉമ്മ വെയ്ക്കുമായിരുന്നു, അത് അവര്‍ക്ക് വളെയധികം ഇഷ്ടവുമായിരുന്നു.


രാജ് കപൂറിന്റെ പേരക്കുട്ടിയാണെന്ന് അറിയപ്പെടുന്നതിനേക്കാള്‍ എന്റെ മുത്തച്ഛനാണ് രാജ് കപൂര്‍ എന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്

അമ്മ ഭയങ്കര കര്‍ശനമായിരുന്നോ?

ഒരിക്കലുമില്ല. അമ്മ നല്ല ഫ്രണ്ട്‌ലിയായിരുന്നു. അമ്മയോട് എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കാമായിരുന്നു. എന്നാല്‍ അച്ഛന്‍ അത്ര കൂട്ടായിരുന്നില്ല. അച്ഛനോട് പെണ്‍കുട്ടികളുടെ കാര്യമൊക്കെ പറയാന്‍ എനിക്ക് പേടിയായിരുന്നു. അദ്ദേഹം ഒരു ഉദ്യോഗസ്ഥനായിരുന്നു. ഒരുപക്ഷേ, അതുകൊണ്ടായിരിക്കാം അദ്ദേഹം അത്ര കര്‍ശനമായി പെരുമാറിയത്. എന്നാല്‍ അമ്മയോട് എനിക്ക് എന്റെ ഗേള്‍ഫ്രണ്ടിന്റെ കാര്യങ്ങളൊക്കെ പറയുമായിരുന്നു. അവള്‍ക്ക് കൊടുക്കാനുള്ള സമ്മാനങ്ങളൊക്കെ അമ്മയായിരുന്നു സെലക്ട് ചെയ്ത് തന്നിരുന്നത്. രാത്രി 12.30 വരെ എനിക്ക് പുറത്ത് പോകാമായിരുന്നു. ആ സമയത്ത് വീട്ടിലെത്തിയാല്‍ മതി. അമ്മയുടെ മുന്നില്‍ പുകവലിക്കാനും കള്ളുകുടിക്കാനുമുള്ള സ്വാതന്ത്ര്യം വരെ അവരെനിക്ക് തന്നിരുന്നു. എന്റെ സഹോദരിയുടെ അടുത്ത് അമ്മ വളരെ സ്ട്രിക്ട് ആയിരുന്നു.

മുത്തച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍?

എനിക്ക് ആറ് വയസ്സുള്ളപ്പോള്‍ അദ്ദേഹം മരിച്ചു. എന്റെ കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടിയായിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ എല്ലാവരും എന്നെ ഒരുപാട് സ്‌നേഹിച്ചിരുന്നു. മുത്തച്ഛനെക്കുറിച്ച് എനിക്ക് വ്യക്തമായ ഓര്‍മ്മകളില്ല. അച്ഛനും അമ്മയും പറഞ്ഞുതന്ന അറിവുകളും അദ്ദേഹത്തിന്റെ സിനിമകളില്‍ക്കൂടിയും മാത്രമേ എനിക്കദ്ദേഹത്തെ അറിയൂ. എനിക്ക് നാല് വയസ്സുള്ളപ്പോഴുള്ള ഒരു സംഭവം പെട്ടെന്ന് ഓര്‍മ്മയിലേക്ക് വരുന്നു. അതായത് ഒരിക്കല്‍ അദ്ദേഹം റഷ്യയില്‍ പോവുമ്പോള്‍ എനിക്ക് സ്യൂട്ട് കൊണ്ടുവരാന്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം മൂന്ന് സ്യൂട്‌കേസ് നിറയെ സ്യൂട്ട് കൊണ്ടുവന്നു. അത്രയ്ക്ക് സ്‌നേഹമായിരുന്നു എന്റെ മുത്തച്ഛന്.. എങ്കിലും, രാജ് കപൂറിന്റെ പേരക്കുട്ടിയാണെന്ന് അറിയപ്പെടുന്നതിനേക്കാള്‍ എന്റെ മുത്തച്ഛനാണ് രാജ് കപൂര്‍ എന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത

താങ്കള്‍ കത്രീനയെ പ്രപ്പോസ് ചെയ്തിരുന്നോ?
ഇല്ല. അവരെന്റെ നല്ല സുഹൃത്താണ്. ഒരിക്കലും പങ്കാളിയാക്കാനാഗ്രഹിച്ചിട്ടില്ല. കത്രീനയെ കൂടാതെ ബിപാഷയും പ്രിയങ്കയും ദീപികയും എന്റെ നല്ല സുഹൃത്തുക്കളാണ്.

കടപ്പാട്: ടൈസ് ഓഫ് ഇന്ത്യ

Latest Stories

We use cookies to give you the best possible experience. Learn more