| Wednesday, 7th February 2018, 2:33 pm

'രണ'ത്തിന്റെ ടീസര്‍ അനുകരിച്ചുണ്ടാക്കിയ സ്പൂഫ് കണ്ട് പൃഥ്വിരാജ് പോലും ചിരിച്ചുപോയി;വീഡിയോ വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ “രണ”ത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. കലിപ്പു ലുക്കിലെത്തി കതകു ചവിട്ടിത്തുറക്കുന്ന നായകന്‍ പൃഥ്വിരാജിനെ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ടീസറിനെ അനുകരിച്ചെത്തിയ സ്പൂഫ് വീഡിയോ ആണിപ്പോള്‍ അതിനേക്കാള്‍ വൈറലായിരിക്കുന്നത്.

വീഡിയോ കണ്ട് പൃഥ്വിരാജ് പോലും ചിരിച്ചുപോവുകയുണ്ടായി. സുനില്‍ ഗോഡ്സണ്‍ എന്നയാളാണ് ആണ് പൃഥ്വിയെ പോലും ചിരിപ്പിച്ച ആ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ വീഡിയോ പൃഥ്വിയും തന്റെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

ശ്യാമപ്രസാദിന്റെ ഇവിടെ എന്ന ചിത്രത്തിനു ശേഷം താന്‍ അഭിനയിക്കുന്ന ക്രോസ് ഓവര്‍ സിനിമ എന്നാണ് “രണ”ത്തെ പൃഥ്വി വിശേഷിപ്പിച്ചിരിക്കുന്നത്.

ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ പശ്ചാത്തലത്തില്‍ ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമയെന്ന് സംവിധായകന്‍ നിര്‍മല്‍ സഹദേവ് നേരത്തേ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more