| Wednesday, 28th June 2017, 11:54 am

'കേരളത്തിലെ ബീഫ് വരട്ടിയതിന്റെ ഫാനാണ്' അത് നിരോധിച്ചിട്ടില്ലല്ലോ...? ബാഹുബലി വില്ലന്‍ റാണ ദഗുബാട്ടി ചോദിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീഫിനോടുള്ള മലയാളികളുടെ ആരാധന അടുത്തിടെ ലോകശ്രദ്ധനേടിയതാണ്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാറിന്റെ കശാപ്പുനിരോധനം കേരളത്തില്‍ ഇത്രവലിയ പ്രതിഷേധങ്ങള്‍ക്കു കാരണമായതും. എന്നാല്‍ മലയാളികള്‍ക്ക് മാത്രമല്ല കേരളത്തിലെ ബീഫ് ഫ്രൈയോട് ആരാധന. ബാഹുബലി താരം റാണദഗുബാട്ടി വരെ അതിന്റെ ആരാധകനാണ്.

കേരളത്തിലെ ബീഫ് ഫ്രൈയോടുള്ള പ്രിയം റാണ തന്നെയാണ് വെളിപ്പെടുത്തിയത്. അത് ഇപ്പോഴും നിരോധിച്ചിട്ടില്ലല്ലോയെന്നും അദ്ദേഹം വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ചോദിക്കുന്നു.


Must Read: ‘ആറാം ക്ലാസില്‍ പൃഥ്വി എഴുതിയ കവിത വായിച്ച് കൂടെ പഠിക്കുന്നവര്‍ ഞെട്ടി’; പൃഥ്വിരാജിന്റെ കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് തുടങ്ങിയിട്ട് കാലം കുറേ ആയെന്ന് ഇന്ദ്രജിത്ത്


” കൊതിപ്പിക്കുന്ന നാടാണ് കേരളം. കേരളത്തില്‍ കിട്ടുന്ന ബീഫ് വരട്ടിയതിന്റെ ബിഗ് ഫാനാണ് ഞാന്‍. അല്ല, അതവിടെ ഇപ്പോഴും നിരോധിച്ചിട്ടില്ലല്ലോ ല്ലേ..?” അദ്ദേഹം ചോദിക്കുന്നു.

കേരളവും മലയാള സിനിമകളും തനിക്കിഷ്ടമാണെന്നു പറഞ്ഞ ബാംഗ്ലൂര്‍ ഡെയ്‌സ്, പുലിമുരുകന്‍ എന്നിവ ഇഷ്ട ചിത്രങ്ങളാണെന്നും വെളിപ്പെടുത്തി.

ബീഫ് വരട്ടിയതിനോടുള്ള ഇഷ്ടം പറയുമ്പോഴും സിനിമയ്ക്കുവേണ്ടിയാണെങ്കില്‍ താന്‍ തന്റെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാഹുബലിക്കുശേഷം “ഗാസി അറ്റാക്ക്” എന്ന ചിത്രം ചെയ്യാന്‍ വണ്ണം കുറയ്ക്കണമായിരുന്നു. കുറച്ചുമാസത്തേക്കു സസ്യാഹാരം മാത്രം കഴിച്ചു. ഇപ്പോള്‍ 14 കിലോ കുറഞ്ഞെന്നും അദ്ദേഹം പറയുന്നു.

ബാഹുബലിക്കായി 12 ആഴ്ചകൊണ്ട് 18കിലോ കൂട്ടിയതിനു പിന്നിലെ രഹസ്യവും അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. “ദിവസവും 40മിനിറ്റ് നീണ്ടുനില്‍ക്കുന്ന രണ്ടുനേരത്തെ വര്‍ക്കൗട്ട്. ഒന്‍പതുനേരം ഭക്ഷണം കഴിച്ചു. കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ കുറച്ച് ഹെവി വെയ്റ്റ് ലിിഫ്റ്റിങ്ങിലാണ് ശ്രദ്ധിച്ചത്.” അദ്ദേഹം പറയുന്നു.

We use cookies to give you the best possible experience. Learn more