| Tuesday, 14th November 2017, 4:13 pm

മഹിഷ്മതിയുടെ ചക്രവര്‍ത്തി ഇനി തിരുവിതാംകൂറിന്റെ ചക്രവര്‍ത്തി; മാര്‍ത്താണ്ഡവര്‍മ്മയാകാന്‍ റാണാ ദഗുബാട്ടി; ഒരുങ്ങുന്നത് മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഹുബലിയുലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടനാണ് റാണാ ദഗുബാട്ടി. ബാഹുബലിയിലെ പല്‍വാര്‍ ദേവന്‍ എന്ന് കഥാപാത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസകള്‍ ഒരു പോലെ നേടിയെടുത്തിരുന്നു.

ബാഹുബലിക്ക് ശേഷം മറ്റൊര ചരിത്ര സിനിമയുടെ ഭാഗമാകുവാന്‍ പോകുകയാണ് റാണ. അതും മലയാളത്തില്‍. ബാഹുബലിയില്‍ മഹിഷ്മതിയുടെ രാജാവായിട്ടായിരുന്നു റാണ എത്തിയതെങ്കില്‍ ഇനി ആധുനിക തിരുവിതാം കൂറിന്റെ ശില്‍പിയായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ വേഷത്തിലാണ് റാണ എത്തുന്നത്.

സംവിധായകന്‍ കെ മധുവാണ് മാര്‍ത്താണ്ഡവര്‍മ്മയുടെ കഥ “അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ-ദി കിങ് ഓഫ് ട്രാവന്‍കൂര്‍ എന്ന് പേരില്‍ ചലച്ചിത്രമാക്കുന്നത്. ബാഹുബലിയെ പോലെ രണ്ട് ഭാഗമായി അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

ട്വിറ്ററിലൂടെ റാണ തന്നെയാണ് താന്‍ മാര്‍ത്താണ്ഡവര്‍മ്മയാകുന്ന വിവരം പങ്കുവെച്ചത്. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ എന്ന സിനിമയിലൂടെ ഞാന്‍ മലയാളത്തില്‍ അഭിനയിക്കുകയാണ്. റോബിന്‍ തിരുമല തിരക്കഥ ഒരുക്കി സെവന്‍ ആര്‍ട്സ് മോഹന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ മധുവാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ് എന്ന് റാണ ട്വീറ്റ് ചെയ്തു.


Also Read ഒടുവില്‍ മൗനം വെടിഞ്ഞു ; തോമസ് ചാണ്ടി വിഷയത്തില്‍ ഉചിതമായ തീരുമാനം തക്കസമയത്തെന്ന് പിണറായി


ആധുനിക തിരുവിതാംകൂറിന്റെ ശില്‍പ്പി എന്ന നിലയില്‍ പ്രശസ്തി ആര്‍ജിച്ച ഭരണാധികാരിയായിട്ടാണ് ശ്രീ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ അറിയപ്പെടുന്നത്. ഏഷ്യയില്‍ തന്നെ ആദ്യമായി ഒരു യൂറോപ്പിയന്‍ രാജ്യത്തെ യുദ്ധത്തില്‍ പരാജയപ്പെടുത്തി എന്ന ഖ്യാതിയും ശ്രീ അനിഴം തിരുനാളിന് അവകാശപ്പെട്ടതാണ്.

കേരള ചരിത്രത്തില്‍ ജന്മിമേധാവിത്വത്തിന്റെ അന്ത്യത്തെയും തിരുവിതാംകൂറിന്റെ ആധുനിക യുഗത്തിന്റെ പിറവിയേയുമാണ് അദ്ദേഹത്തിന്റെ ഭരണകാലം കുറിക്കുന്നത് എന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു.

കേരളത്തിന്റെ തെക്കും മധ്യത്തിലും ഉള്ള ഭാഗങ്ങളെ ചേര്‍ത്ത് ഒരു രാഷ്ട്രീയ ഏകീകരണം നടത്തിയതും സൈനിക ശക്തിയില്‍ അധിഷ്ഠിതമായ ഒരു കേന്ദ്രീകൃത രാജഭരണം സ്ഥാപിച്ചതും മാര്‍ത്താണ്ഡവര്‍മ്മയാണ്. പലതായി ചിതറിക്കിടന്നിരുന്ന വേണാടിന്റെ പ്രദേശങ്ങളെ ഒന്നാക്കി തിരുവിതാംകൂര്‍ രാജ്യം പടുത്ത അദ്ദേഹം, യുദ്ധതന്ത്രജ്ഞത കൊണ്ടും ജന്മിത്വം അവസാനിപ്പിച്ച ഭരണാധികാരി എന്ന നിലയിലും പ്രസിദ്ധനാണ്.

We use cookies to give you the best possible experience. Learn more