മുംബൈ:ഇന്ത്യന്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ്.
അന്താരാഷ്ട്ര വാര്‍ത്താ ചാനലുകള്‍ യുദ്ധത്തിന്റെ ഹൃദയഭേദകമായ വാര്‍ത്തകള്‍ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കായി തയ്യാറെടുക്കുകയാണെന്ന് റാണ അയ്യൂബ് പറഞ്ഞു.
ഉക്രൈയ്‌നില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ജീവന്‍ പണയപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. അന്താരാഷ്ട്ര വാര്‍ത്താ ചാനലുകള്‍ യുദ്ധത്തിന്റെ ഈ ക്രൂരമായ കഥ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കായി നമ്മള്‍ തയ്യാറെടുക്കുകയാണ്, അവര്‍ പറഞ്ഞു.
അതേസമയം, ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാത്രി വീണ്ടും അടിയന്തര യോഗം ചേര്‍ന്നിരുന്നു.
ഉക്രൈനിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും രക്ഷാദൗത്യത്തിന്റെ പുരോഗതി വിലയിരുത്താനുമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും ഉന്നത തല യോഗം ചേര്‍ന്നത്. വെടിനിര്‍ത്തലിനായുള്ള സമ്മര്‍ദ്ദം തുടര്‍ന്ന് പരമാവധി ആളുകളെ പുറത്തെത്തിക്കാനാണ് തീരുമാനം.
Content Highlights: Rana Ayyub on ukraine – Russia war