ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തക റാണാ അയൂബ്.
സിന്ധ്യയും പ്രഞ്ജ താക്കൂറും ഒരുമിച്ചുള്ള ചിത്രം ട്വിറ്ററിലൂടെ പങ്കുവെച്ചുകൊണ്ടാണ് സിന്ധ്യക്കെതിരെ റാണാ അയൂബ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യയിലെ മതേതരത്വത്തിന്റെ സംരക്ഷകരെന്നു വിളിക്കപ്പെട്ടുന്നവരുടെ വ്യാപ്തിയാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതെന്നാണ് റാണ അയൂബ് പറഞ്ഞത്.
” ദശാബ്ദകാലത്തോളം കോണ്‍ഗ്രസിന്റെ കൂടെയുണ്ടായിരുന്ന
ജ്യോതിരാദിത്യ സിന്ധ്യയാണ് തീവ്രവാദക്കേസിലെ പ്രതിയായ പ്രഞ്ജ താക്കൂറിനോടൊപ്പം നിന്ന് വിജയമുദ്ര കാട്ടുന്നത്. ഇന്ത്യയിലെ മതേതരത്വത്തിന്റെ സംരക്ഷകരെന്നു വിളിക്കപ്പെട്ടുന്നവരുടെ വ്യാപ്തിയാണ് ഈ ചിത്രം വ്യക്തമാക്കുന്നത്”, റാണാ അയൂബ് ട്വീറ്റ് ചെയ്തു.
Jyotiraditya Scindia who has been with the Congress for decades flashing the victory sign with terror accused Pragya Thakur. This image speaks volumes of the so called defenders of secularism in India. pic.twitter.com/UmCZmnoX86
— Rana Ayyub (@RanaAyyub) March 14, 2020
അതേസമയം, സിറ്റി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടിയും കല്ലേറുമുണ്ടായി.
കമലപാര്‍ക്കിനടത്ത് സിന്ധ്യയുടെ വാഹനം എത്തിയപ്പോല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിന്ധ്യയുടെ വാഹനം തടയുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു. വാഹനത്തിന് നേരെ ഇതിനിടെ കല്ലേറും ഉണ്ടായി. ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ ശിവരാജ് സിങ് ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു സിന്ധ്യ.