| Friday, 30th August 2019, 2:03 pm

റേപ്പ് ഭീഷണി നേരിടുന്ന സ്ത്രീകള്‍, മര്‍ദ്ദനത്തിനിരയാകുന്ന കുട്ടികള്‍, ഇതാണോ നിങ്ങള്‍ പറയുന്ന നോര്‍മല്‍; കശ്മീരില്‍ സന്ദര്‍ശിച്ചതിന്റെ അനുഭവം വിവരിച്ച് റാണ അയൂബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജമ്മുകശ്മീരില്‍ എല്ലാം ‘നോര്‍മല്‍’ ആണെന്ന കേന്ദ്രസര്‍ക്കാര്‍ അവകാശവാദത്തെ ചോദ്യം ചെയ്ത് എഴുത്തുകാരി റാണാ അയൂബ്. കശ്മീരില്‍ നിന്നും തിരിച്ചെത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലാണ് റാണയുടെ പ്രതികരണം.

‘ കശ്മീരില്‍ നിന്നും ഇപ്പോള്‍ തിരിച്ചെത്തിയതേയുള്ളൂ: അര്‍ധരാത്രി റെയ്ഡുകളില്‍ 12 കാരന്‍ പോലും കസ്റ്റഡിയിലാവുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീകള്‍ റേപ്പ് ഭീഷണി നേരിടുന്നു. യുവാക്കള്‍ക്ക് ഇലക്ട്രിക് ഷോക്കുകള്‍ നല്‍കുന്നു. നിങ്ങള്‍ പറയുന്ന നോര്‍മല്‍ ഇതാണ്. കശ്മീരില്‍ ഇതുവരെ കണ്ടതില്‍ എറ്റവും മോശമായ സാഹചര്യമാണിത്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ദുര്‍ഭരണം ഇന്ത്യന്‍ ജനാധിപത്യത്തെ കളങ്കപ്പെടുത്തിയിരിക്കുന്നു.’ എന്നാണ് റാണയുടെ പ്രതികരണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കുനേരെ കശ്മീരില്‍ നിന്നുയര്‍ന്ന രോഷം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ളതാണെന്നും റാണ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫമീദ എന്ന കശ്മീരി യുവതി സംസാരിക്കുന്ന വീഡിയോയും റാണ ട്വീറ്റു ചെയ്തിട്ടുണ്ട്. ‘ അവരുടെ 18കാരനായ മകനെ സുരക്ഷാ സേന കൊണ്ടുപോയതാണ്. 20 ദിവസമായി അവനെ കാണാതായിട്ട്. ഡയാലിസിസിന് വിധേയയാകിക്കൊണ്ടിരിക്കുന്ന അമ്മ ഇപ്പോള്‍ കിടപ്പിലാണ്.’ റാണ പറയുന്നു.

We use cookies to give you the best possible experience. Learn more